ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Posted by

“ശ്രീ.. പോയിട്ട് വേഗം വരാം..”  ആമി പറഞ്ഞു.

“ഓക്കേ ശ്രീ.. സീ യൂ..”

അത് പറഞ് സൺഗ്ലാസ് എടുത്തിട്ട് റിതിൻ കാർ മുന്നോട്ടേക്കെടുത്തു. അവൾ ശ്രീയെ നോക്കി ചിരിച്ച് കൈവീശി ടാറ്റ കാണിച്ചു. അവൻ തിരിച്ചും.

തന്റെ പെണ്ണിനെ അവൻ അനാവശ്യം ഒന്നും ചെയ്തേക്കരുതേ എന്ന് ശ്രീ പ്രാർത്ഥിച്ചു. അതിനു ആമിയെ കിട്ടില്ലെന്ന്‌ അവന് നല്ല വിശ്വാസവും ഉണ്ടായിരുന്നു. ചുറ്റുലും ഒന്ന് വീക്ഷിച്ച് അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. ആമിയുടെ മാമന്മാർ കറങ്ങുന്ന സ്ഥലമാണിത്…!

“ ഹേയ്.. ആമീ… എന്താ നേർവസ് ആയി ഇരിക്കുന്നെ..?”

“ഏട്ടന് കാർ ഓക്കെ ഉണ്ടോ..?”

“യെസ്..”

“കൊള്ളാം സെറ്റപ്പ് തന്നെ… നമ്മൾ എവിടെയാ പോകുന്നെ..?”

“എവിടെ വേണേലും പോകാം.. നിന്നെയെന്റെ അടുത്ത് കിട്ടിയല്ലോ.. അത് തന്നെ എന്റെ ആശ്വാസം..!”

“അതെന്തേ..?”

“ഞാൻ വിചാരിച്ചു ആ സംഭവത്തിന്‌ ശേഷം സീൻ ആകുമെന്ന്..”

“മ്മ് എല്ലാത്തിനും ശ്രീയോട് നന്ദി പറഞ്ഞോ..”

“താങ്ക്സ് ശ്രീ…”

അത് കേട്ട് ആമി പൊട്ടിച്ചിരിച്ചു.

“നിനക്ക് ആളുകളുള്ള സ്ഥലം വേണോ.. ആരുമില്ലാത്ത സ്ഥലം വേണോ..?”

“എന്താ ഉദ്ദേശം..?”

“അല്ലെടി.. ഒരു പ്രൈവസിയ ഞാൻ ഉദേശിച്ചത്..”

“മ്മ് ഏട്ടന്റെ ഇഷ്ടം..”

“എങ്കിൽ ഇവിടെ ഒരു ഹാർബർ ഉണ്ട്. പൂട്ടിയതാണ്..  പക്ഷെ ഉള്ളിലേക്ക് കടക്കാം.. നല്ല വ്യൂവും സൈറ്റ് ഉം ഉണ്ട്..”

“എങ്കി പോകാം..”

“ഓക്കേ..”

കാർ ഹാർബറിലേക്ക് കുതിച്ചു. അവൻ അവിടെ ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തി ആമിയെ കൂട്ടി ഹാർബറിലേക്ക് കടന്നു. ഓടാത്ത കുറേ വലുതും ചെറുതുമായ ബോട്ടുകൾ ഓളങ്ങളിൽ കെട്ടി വച്ചിട്ടുണ്ട്. അവിടെയൊന്നും ആരെയും കാണാനില്ല. റിതിൻ ചുറ്റിലും നോക്കി ചെറിയൊരു ഹൗസ് ബോട്ട് കണ്ടു പിടിച്ചു. അവിടേക്ക് പോകണമെങ്കിൽ കുറച്ച് ചെറിയ ബോട്ടുകൾ ചാടി കടക്കേണ്ടതുണ്ട്. അവനെന്തായാലും ആമിയോട് ആവിശ്യം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *