അതിന്റെ അർത്ഥം അവന് മനസിലായി.
“ശെരി പറഞ്ഞിട്ട് വാ…”
“ശ്രീ പുറത്തു കാത്തു നിന്നോ.. ഞാൻ വന്നേക്കാം…”
“ശെരി..”
ഉള്ളിലൊരു കൊള്ളിയാൻ മിന്നിയ ശ്രീക്ക് അവിടെ എന്തു നടക്കുമെന്ന് അറിയാൻ ത്വര കൂടി. അത് കൊണ്ട് അവൻ പുറത്തിറങ്ങുന്നത് പോലെ നടിച്ച് ആമി റിതിന്റെ കേബിനിൽ കയറി കഴിഞ്ഞപ്പോൾ സംശയം കൊടുക്കാതെ അഞ്ച് മിനുട്ട് കഴിഞ്ഞ് തിരികെ കയറി.
മുൻപ് ആമിയൊരിക്കൽ ഷാൾ നേരെയിട്ട് ഓടി വന്ന ദിവസം ഇനിയും അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ റിതിന്റെ ക്യാബിനുള്ളിൽ കാണാൻ വേണ്ടി ഒരു സ്പോട്ട് പുറത്തും നിന്നും ശ്രീ കണ്ടെത്തിയിരുന്നു. അത് ബാത്‌റൂമിന്റെ അടുത്തായത് കൊണ്ട് പിടിക്കപ്പെടുകയാണെങ്കിൽ ബാത്‌റൂമിൽ പോയതാണെന്നും പറയാം. അവൻ സൂക്ഷ്മതയോടെ റിതിന്റെ കേബിനുള്ളിലേക്ക് നോക്കി ഏന്തി നിന്നു. എന്തൊക്കെയോ കാര്യപ്പെട്ട സംസാരങ്ങൾ കഴിഞ്ഞ ഭാവങ്ങൾ അവരുടെ മുഖത്തു നിന്ന് മനസിലായി. ഇരുവരുടെ മുഖത്തും സങ്കടം പൊതിഞ്ഞിരുന്നു. തുടരുന്ന സംസാരങ്ങൾ ശബ്ദം കുറഞ്ഞ രീതിയിൽ കേൾക്കാം. എങ്കിലും വ്യക്തതയുണ്ട്.
“അല്ലെങ്കിലും സ്നേഹിക്കുന്ന വ്യക്തികൾക്ക് സങ്കടപെടാനേ വിധിയുള്ളു..”
“എന്തിനാ റിതിയേട്ടാ സങ്കടം..ഞാൻ ഇഷ്ടപെടുന്നില്ലെന്ന് പറഞ്ഞില്ലല്ലോ…”
“ഇഷ്ടപ്പെട്ടിട്ട്….. എനിക്ക് നിന്നെ കാണാൻ പറ്റുമോ..? സംസാരിക്കാൻ പറ്റുമോ..? ഇല്ലല്ലോ..? നീയിന്ന് ലീവ് അപ്ലിക്കേഷൻ കൊടുത്തതല്ലേ..?”
“പ്ലീസ് റിതി.. ഇങ്ങനെ ഇമോഷണൽ ആകല്ലേ..ഇമോഷൻ ഇല്ലാത്ത ആളാണെന്ന് പറഞ്ഞിട്ട് ഇപ്പോ മാറിയോ..?”
“എനിക്ക് നിന്നെ ഇഷ്ടമാണ് ആമി.. വളരെയേറെ…”
“എനിക്കും ഏട്ടനെ ഇഷ്ടമാണ്. പക്ഷെ ശ്രീക്ക് എന്നെ ജീവനാണ്.. ശ്രീയെയും ഞാൻ നോക്കണ്ടേ..”
അത് കേട്ടപ്പോൾ ആമിയോട് എനിക്കൊരു ബഹുമാനം തോന്നി. ബാക്കി സംസാരങ്ങളൊന്നും ഇഷ്ടപ്പെട്ടില്ലെങ്കിലും.