സൺഡേ കഴിഞ്ഞ് അടുത്ത ദിവസം ഓഫീസിൽ വന്ന ശ്രീയുടെ മുഖത്തെ തിളക്കം കണ്ട് ആമിക്ക് അത്ഭുതമായി. ശ്രീയെന്നെ അത്രയേറെ ഇഷ്ടപെടുന്നുണ്ട്. ഏട്ടന്റെ ഒരു ചെറിയ വികൃതമായ സംതൃപ്തിക്ക് വേണ്ടിയാവണം എന്നെ മറ്റുള്ളവരുടെ കൂടെ സങ്കൽപ്പിക്കുന്നത്. അതാ സമയത്തെ മൂഡാണെന്നു ഏട്ടൻ പറഞ്ഞതുമല്ലേ. തെറ്റിധാരണ കൊണ്ടാണ് ഞാൻ റിതിനുമായി ഇഷ്ടത്തിനപ്പുറം അടുത്തും പോയത്. ഞാനാണ് തെറ്റി ധരിച്ചത്. അവൾ മനസ്സിനെ പറഞ്ഞുറപ്പിച്ചു.
റിതിയോട് എങ്ങനെങ്കിലും കാര്യങ്ങൾ പറഞ്ഞു മനസിലാക്കിപ്പിക്കണം എന്ന് കരുതി ഉച്ചവരെയുള്ള വർക്ക് തിരക്കുകൾ കഴിയാൻ അവൾ കാത്തു. വൈകുന്നേരം കിട്ടിയ അൽപ സമയം നോക്കി അവൾ റിതിന്റെ കേബിനിലേക്ക് ചെന്നു. അവളെ നോക്കിയിട്ടും മൈൻഡ് ചെയ്യാതെ ഇരിക്കുന്ന റിതിനെ കണ്ട് ആമിയുടെ മനസ്സ് നുറുങ്ങി.
“എന്നോട് ദേഷ്യമാണോ..?”
അവൻ ഒന്നും മിണ്ടിയില്ല…
“പറയേട്ടാ.. ദേഷ്യമാണോ..?”
അവൻ മുഖമുയർത്തി നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല..
“സോറി.. ഇങ്ങനെ നിക്കല്ലേ.. എന്തോ പോലെയാകുന്നു..”
അവൾ സങ്കടത്തോടെ പറഞ്ഞു.
“എന്നിട്ടാണോ.. എന്നെ അവോയ്ഡ് ചെയ്യുന്നത്..?”
അവൻ ശബ്ദമുയർത്തി.
“ഞാൻ അവോയ്ഡ് ചെയ്തില്ല…”
“നീ ലീവായ ദിവസം മുതൽ എത്ര തവണ ഞാൻ വിളിച്ചു. എത്ര മെസ്സേജുകൾ അയച്ചു. ഒന്ന് ഫോൺ എടുത്തു നോക്ക്. സ്റ്റോറേജ് ഫുൾ ആയിട്ടുണ്ടാവും..”
“ഏട്ടാ പതിയെ പറയ്. കാര്യങ്ങൾ അങ്ങനെയൊന്നുമല്ല…”
അവളാ ചെയറിലേക്ക് ഇരുന്ന് റിതിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവൻ അടങ്ങിയില്ല. നല്ല ഇമോഷണലായിട്ടാണ് ഉള്ളത്.
“നീയെന്താ ചെയ്തത് വർക്കിന്റെ കാര്യം മാത്രം സംസാരിച്ച് കോൾ കട്ട് ചെയ്യുവല്ലേ ചെയ്തത്..”
“സോറി..”
“എനിക്കതിന്റെ കാരണം മാത്രമേ അറിയേണ്ടു.. എന്നെ അവോയ്ഡ് ചെയ്തതിന്റെ…”
അവൻ ചുറ്റിലും നോക്കി ഒന്ന് മയപ്പെട്ടിരുന്നു. സംസാരം വ്യക്തമാവാഞ്ഞത് കൊണ്ട് വർക്കിന്റെ എന്തെങ്കിലും ടെൻഷൻ ആയിരിക്കുമെന്നാണ് ബാക്കിയുള്ളവർ കരുതിയത്. ബാത്‌റൂമിലേക്ക് പോയിരുന്ന ശ്രീ അത് കേട്ടുമില്ല.