“ഇനിയെന്തും എന്നോട് പറയണം കേട്ടല്ലോ.”
“പറയും..”
“മ്മ്..ഫുഡ് കഴിച്ചോ..?”
“ആ… ഏട്ടനോ..?”
“മ്മ്..”
“എക്സാം എങ്ങനെ ഉണ്ടായിയുന്നു..?”
അവരുടെ സംസാരം നീണ്ടു. ശ്രീയുടെ ഭാഗത്തു നിന്ന് കൂടുതലായി എതിർക്കുന്നതോ വഴക്ക് പറയുന്നതോ പോലെയുള്ള പ്രതികരണങ്ങൾ ഉണ്ടായില്ല.
ഇന്ന് സന്ധ്യക്ക് ശ്രീയറിയാതെ റിതിനുമായി നടന്ന കാര്യങ്ങൾ മനസ്സിൽ വന്നപ്പോൾ ചാറ്റ് ചെയ്യുന്നതിലടക്കും ആമി പുഞ്ചിരിച്ചു. പിടിക്കപ്പെടാതെ ചീറ്റ് ചെയ്യുന്നതിന്റെ രസം ഇത്തവണയും അവളറിഞ്ഞപ്പോൾ അതിൽ ഉന്മാദം ഉണ്ടെന്ന് അവൾക്ക് തോന്നി. അത് മനസിലാവാതെ ശ്രീ ചാറ്റ് ചെയ്തു കൊണ്ടിരുന്നു.
സംസാരം നീണ്ടപ്പോൾ അവൾക്ക് ഉറക്കം തൂങ്ങി ശ്രീയോട് പറയാതെ തന്നെ ഉറങ്ങി പോയി. ശേഷം റിതിന്റെ മെസ്സേജുകളും ഒരുപാട് വന്നു.
അടുത്ത ദിവസവും ഓഫീസിൽ വർക്ക് അതിന്റെ മുറക്ക് നടക്കുന്നുണ്ട്. ആമി അവളുടെ ഭാഗത്തും ശ്രീ അവന്റെ ഭാഗത്തും റിതിൻ അവന്റെ ഭാഗത്തും. അന്ന് വൈകുന്നേരം നാലു മണി വരെയും അവർക്കിടയിൽ വലിയ നിമിഷങ്ങൾ സമ്മാനിക്കാതെ സമയം കടന്നു പോയി. എല്ലാവർക്കും നല്ല വർക്ക് തിരക്കുകൾ ഉണ്ടായിരുന്നു എന്നതാണ് പ്രധാനം. ഓഫീസ് ടൈം തീരുന്നതിനു അര മണിക്കൂർ മുൻപ് റിതിന്റെ കേബിനിൽ നിന്നിറങ്ങിയ നവനീത് ആമിയെ വിളിച്ചു.
“ആമി.. റിതി വിളിക്കുന്നുണ്ട്.. ചെല്ലാൻ പറഞ്ഞു.”
അവൾ തലയാട്ടി കൊണ്ട് എഴുന്നേറ്റപ്പോൾ കണ്ണുകൾ ചെന്നത് ശ്രീയുടെ ഭാഗത്തായിരുന്നു. അവളുടെയാ നോട്ടം തന്നെ അവന് പന്തികേട് പോലെ തോന്നിച്ചു. കൂടെയുള്ളവർ ശ്രദ്ധിക്കുന്നതിനു മുൻപേ അവൾ റിതിന്റെ കേബിനിലേക്ക് ചെന്നു. ഡോർ അടയുന്നത് വരെ ശ്രീ അവളെ നോക്കിയിരുന്നു. ഈ സമയം അവനെന്തിനാ ആമിയെ വിളിച്ചതെന്നോർത്ത് ശ്രീക്ക് ടെൻഷനായി.
“ആമീ.. വാ ഇരിക്ക്..”
റിതിൻ പറഞ്ഞതനുസരിച്ച് അവളൊരു പരുങ്ങലോടെ ചെന്നിരുന്നു.