ബാഗിൽ നിന്ന് ഫോൺ എടുത്തു നോക്കിയപ്പോൾ വീട്ടിൽ നിന്ന് അമ്മയാണ്. അവൾ കോൾ അറ്റൻഡ് ചെയ്ത് കുറച്ചു മാറി നിന്നു. കാര്യങ്ങൾ ധരിപ്പിച് കട്ട് ചെയ്ത് ഫോൺ ബാഗിൽ തന്നെ വച്ചു. മഴ നല്ല ശക്തിയായി പെയ്യാൻ തുടങ്ങി. അതിന്റെ ചാറ്റൽ തിണ്ണയിലേക്ക് വീശിയടിച്ചു.
“ആമി കുറച്ച് മാറി നിൽക്ക്..”
അവളോട് പറഞ്ഞ് തിണ്ണയുടെ സൈഡിലേക്ക് ഞാൻ മാറി. അവളുടെ ഷാൾ എന്റെ തോളിൽ ഇട്ടു. കഷ്ഠി വെട്ടം മാത്രം കിട്ടുന്ന ഭാഗത്തേക്ക് നിന്നപ്പോൾ അവളും എന്റെ വശത്തേക്ക് വന്ന് നിന്നു. മഴയുടെ നനവ് പരന്ന അവളുടെ മുഖം ഉളിയുന്നത് ഞാൻ ശ്രദ്ധിച്ചു.
“എടി..തണുക്കുന്നുണ്ടോ..?”
“മ്മ്..” അവളെന്റെ മുഖം നോക്കാതെ മൂളി.
“ഇപ്പോഴേ പോകാൻ കഴിയുമോ..?…. അല്ല ഞാനീ മഴ കണ്ട് പറഞ്ഞതാ..
അവളുടെ എന്തേന്നുള്ള ഭാവം നിറഞ്ഞ നോട്ടം കണ്ടപ്പോൾ ചോദ്യത്തിന് ശേഷം വിശദീകരണവും ഞാൻ തന്നെ പറഞ്ഞു. പുഞ്ചിരിച്ച് വീണ്ടുമവൾ നോട്ടം മാറ്റി. അപ്പോഴാണ് അവളുടെ ഫോണിൽ നിന്ന് വീണ്ടും റിങ് കേൾക്കുന്നത്.
ഈശ്വര അച്ഛനോ മറ്റോ ആണോ… കൂട്ടാൻ വരട്ടെ എന്ന് ചോദിച്ചിട്ടാവും..പിറു പിറുത്തു കൊകൊണ്ടവൾ ബാഗ് തിരിച്ച് ഫോണെടുക്കാൻ തുനിഞ്ഞു. അപ്പോൾ ഞാൻ കണ്ടു.. നേരത്തെ മിസ്സായ കാഴ്ച അടുത്തു നിന്നും.
അവളുടെ നനഞ്ഞൊട്ടിയ മുലകളുടെ കുഞ്ഞു മാംസള മുഴപ്പ്. ഷിമ്മിസിന്റെ ലൈനിങ് ടോപ്പിൽ നിഴലടിച്ച് മുലകളുടെ മുകൾ ഭാഗത്തു പറ്റി നിൽക്കുന്നുണ്ട്. ഈ തണുപ്പിൽ അവറ്റകളെ പിടിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആശിച്ചു. പക്ഷെ അന്ന് പാർട്ടിയിൽ മദ്യ ലഹരിയിൽ പിടിച്ചത് പോലെയല്ല ഇപ്പോൾ.
“ശ്രീയാണ്..”
അവളുടെ സംസാരം കേട്ട് ഞാൻ കണ്ണ് വെട്ടിച്ചു.
“ഓഹ്..”
“എന്തു പറയും..?”
“എന്ത് പറയാൻ..? മഴയാണെന്ന് പറയ്..”
“വീട്ടിലാണെന്ന് പറഞ്ഞാൽ പോരെ..?”
“ഇത്ര ശക്തിയിൽ പെയ്യുന്ന മഴേടെ ശബ്ദം കേൾക്കില്ലേ..?”