എന്റെ അനൂട്ടി 2 [Zoro]

Posted by

അതെനിക്കൊന്നാലോചിക്കണം…”””

നീയധിക്കം തലപുണാകണ്ട തല്ക്കാലം ഞാൻ പറയുന്നത് അനുസരിച്ചാൽ മതി…”””

ദേ തള്ളേ രണ്ട് ദിവസം നിങ്ങള് പട്ടിണി കിടക്കുന്നത് കാണാൻ പറ്റാണിട്ടാ ഞാനീ ഒരുങ്ങി കെട്ടി പോകുന്നത് തന്നെ, അവിടെ ചെന്ന് ആരെങ്കിലും എന്നെ കിലുത്തിയാൽ ഞാനും തിരിച്ച് പറയും അതാരയാലും…”””. ഒരു വാശിയെന്ന മട്ടിൽ ഞാനും പറഞ്ഞു.

നിന്നേ നന്നാക്കാൻ നോക്കിയ എന്നെ പറഞ്ഞാ മതിയല്ലോ….””” ചെറി ഒരു നിശ്വാസതോടെ പറഞ്ഞു….

അഭിയേട്ടാ അമ്മ പറയുന്നതെന്നും കേൾക്കണ്ട ആരെങ്കിലും ചൊറിഞ്ഞാൽ കണ്ണും പൂട്ടി കൊടുത്തേക്കണം…””””

മാളുവിൻ്റെ ഗ്രൗണ്ട് സപ്പോർട്ടിന് ഞാൻ ഡബിൾ ഓക്കേ പറഞ്ഞു…

ഡീ ഡീ അല്ലെങ്കിൽ തന്നെ അവൻ ഒറ്റബുദ്ധിയാ അതിൻ്റെ കൂടെ ഇങ്ങനെ സപ്പോർട്ട് ചെയ്യല്ലടി….””” ചെറി മാളുവിനെ കെർവേടെ നോക്കി….

പിന്നെ അവസാനമായി ഞാൻ പറയുവാ. …. നീ അനുവിനെ കാണുവാണെ സംസാരിക്കാൻ നിൽക്കണ്ട കേട്ടോ…. നിൻ്റെ സ്വഭാവം വെച്ച് നീ അവളെ എന്തെങ്കിലും ചെയ്യുമെന്ന് എനിക്ക് പേടിയുണ്ട്.. അതാ ഞാൻ പറഞ്ഞത്…..”””

ഡാ മാക്സിമം ഒഴിഞ്ഞ് മാറിക്കോ…. എന്നിട്ടും വന്നാൽ ഒന്ന് പൊട്ടിച്ചോ ഞാനുണ്ടാവും നിൻ്റെ കൂടെ…””” സനൂട്ടൻ എനിക്ക് വീര്യം തന്നു….

നിന്നൊടാരെങ്കിലും അഭിപ്രായം ചോദിച്ചാ മാറിനിക്കട അങ്ങോട്ട്….””” ചെറി അവനെ തള്ളിക്കൊണ്ട് മാറ്റി നിർത്തി

സൂക്ഷിച്ച് പോണേടാ…. സ്പീടൊന്നും അധികം വേണ്ടാട്ടോ…””” ചെറി അതും പറഞ്ഞു എൻ്റെ കവിളിൽ ഉമ്മ വെച്ചു…. എന്നെ യാത്രയാക്കി…..

സത്യം പറ തള്ളേ നിങ്ങളെന്നെ പെറ്റതാനോ അതോ തവിട് കൊടുത്ത് വാങ്ങിയതാണോ…..””” പോകുന്ന പോക്കിൽ സനുവിൻ്റെയും ചെറിയമ്മയുടെയും സംസാരം ഞാൻ കേൾക്കുന്നുണ്ടായിരുന്നു…..

തവിടിനെക്കൊ വലിയ വിലയല്ലേ ഞാനിന്നെ ആക്രി പിറിക്കാൻ വന്ന നാടോടിയോട് വിലപേശി അവസാനം പത്ത് രൂപക്ക് വാങ്ങിയതാടാ നിന്നെ……”””” ചെറി അവനെ പിടിചാസാക്കി…..

Leave a Reply

Your email address will not be published. Required fields are marked *