ഡോക്ടറൂട്ടന്റെ അമ്മ [നമ്പോലന്‍]

Posted by

”നീ വൈകുന്നേരമേ എത്തൂ എന്നല്ലേ ഞങ്ങള്‍ കരുതിയേ.. പിന്നെ നീ ഡോക്ടര്‍ ആയില്ലല്ലോ.. പരീക്ഷ പാസ്സാവ് ആദ്യം..” നീലു പറഞ്ഞു

”അതൊക്കെ അങ്ങ് പാസ്സാകും അമ്മാ.. ഇപ്പോ അമ്മയെ ഞാന്‍ ചികിത്സിക്കാം.. അമ്മയെ ചികിത്സിച്ച് തന്നെ അങ്ങ് തുടങ്ങണം എന്നായിരുന്നു എന്റെം ആഗ്രഹം..” കേശു പറഞ്ഞു..

”അതല്ലടാ.. ഇത് വേറെ പ്രശ്നം ആണ് മധു ഡോക്ടറെ കാണിക്കണം.. ” നീലു മെല്ലെ പറഞ്ഞു.. വീടിനടുത്തുള്ള ഗൈനക്കോളജിസ്റ്റ് ആണ് മധു ഡോക്ടര്‍

”ചെറിയ പ്രശ്നം ആണെങ്കില്‍ സ്പെഷലൈസിഡ് ഡോക്ടര്‍ ഒന്നും വേണമെന്നില്ല ഞങ്ങള്‍ വെറും MBBSകാര്‍ക്കും നോക്കാം… അല്ലേ അച്ഛാ..” കേശു ബാലുവിനെ നോക്കികൊണ്ട് ചോദിച്ചു..

ബാലു ഒന്ന് തലയാട്ടി നീലുവിനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.. ”എന്നാല്‍ അവന്‍ നോക്കട്ടെ നീലൂ.. അവന്റെ ആദ്യ ചികിത്സ നിന്നെതന്നെ ആവട്ടെ..”

ബാലുവിനെ ഒന്ന് മുഴിച്ച് നോക്കികൊണ്ട് നീലു എന്നാല്‍ അങ്ങനെ ആവട്ടെ എന്ന് പറഞ്ഞു..

ബാലു പണ്ട് ഇലക്ട്രോണിക്സ് വര്‍ക്ക് ഒക്കെ ചെയ്യ്തിരുന്ന ഓഫീസ് റൂമിലെ മേശ പെട്ടെന്ന് ബാലു കേശുവിന്റെ ഡോക്ടര്‍ മേശയാക്കി സജ്ജീകരിച്ചു താന്‍ ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യിച്ച ലിറ്റ്മാന്റെ പ്രീമിയം സ്തെതസ്കോപ്പ് ബാലു കേശുവിനെ അണിയിച്ചു..

കേശു അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി കസേരയില്‍ ഇരുന്നു..

തന്റെ പേര് പതിപ്പിച്ച ലെറ്റര്‍പാഡ് ഇല്ലെങ്കിലും ബാലു കൊടുത്ത പകുതി A4 ഷീറ്റില്‍ അമ്മ ഗിഫ്റ്റ് കൊടുത്ത പാര്‍ക്കര്‍ പെന്‍ ചേര്‍ത്തുവെച്ച് മുഖത്തൊരു സീരിയസ് മുഖഭാവം വരുത്തി ബാലുവിനെയും നീലുവിനെയും നോക്കി മുന്നിലെ സോഫയിലേക്ക് ചൂണ്ടി കേശു പറഞ്ഞു ”ഇരിക്കൂ..”

കേശുവിന്റെ മട്ടും ഭാവവും കണ്ട് നീലുവിനും ബാലുവിനും ചിരിവന്നു.. 21 ആയെങ്കിലും ഇപ്പോഴും കേശുവിനെ കണ്ടാല്‍ ഒരു പ്ലസ്ടൂ കാരനായേ തോന്നൂ.. ഒറ്റ താടിരോമം പോലുമില്ല, ചെറിയൊരു പൊടിമീശ വന്നിട്ടുണ്ട്.. മകനെ നോക്കി ഒന്ന് അഭിമാനം കൊണ്ട് നീലുവും ബാലുവും അഭിമാനം കൊണ്ടു..

Leave a Reply

Your email address will not be published. Required fields are marked *