ഡോക്ടറൂട്ടന്റെ അമ്മ [നമ്പോലന്‍]

Posted by

” നീ വൈകുന്നേരം വരുമന്നല്ലേ പറഞ്ഞേ ” കേശുവിന്റെ തലയിലെ വെള്ളം തന്റെ ഷാള്‍ കൊണ്ട് തുടച്ചുകൊണ്ട് നീലു ചോദിച്ചു..

”പാലക്കാട് എത്തിയപ്പോ തന്നെ ട്രയിന്‍ കിട്ടി അമ്മാ.. രാത്രി പോവേണ്ട കുര്‍ള ലേറ്റ് ആയി ഓടിയതാ അതോണ്ട് നേരത്തെ എത്തി ”

”പരീക്ഷ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു കേശൂ..” ബാലു ചോദിച്ചു..

”എളുപ്പം ആയിരുന്നു അച്ഛാ പാസ്സാവും എന്നാണ് പ്രതീക്ഷ… അച്ഛന്‍ എന്തിനാ ഇപ്പോ തന്നെ ബോര്‍ഡ് വച്ചത്? പരീക്ഷയും കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റും കിട്ടിയാല്‍ അല്ലേ ഡോക്ടര്‍ ആകൂ.. ”

”അതിനെന്താ.. നാട്ടുകാരൊക്കെ കാണട്ടെ.. നമുക്കതൊരു അന്തസ്സല്ലേ..? ഇവിടെ ഒരോരുത്തര്‍ മൂന്നും നാലും കൊല്ലം റിപ്പീറ്റ് ചെയ്യ്തിട്ട് നീറ്റ് പാസാകുന്നില്ല അപ്പോഴാ നീ പ്ലസ് ടു കഴിഞ്ഞുടനെ നീറ്റും പാസായി ഒറ്റ സപ്ലിയും ഇല്ലാതെ പാസ്സായി ഡോക്ടര്‍ ആകുന്നത്..നീയെന്റെ അഭിമാനം കാത്തു കേശൂ…” ബാലു മീശ പിരിച്ച്കൊണ്ട് പറഞ്ഞു

”നിങ്ങളുടെ എന്ത് അഭിമാനം ? പത്താംക്ലാസില്‍ രണ്ട് കൊല്ലം ഇരുന്നതിന്റെ അഭിമാനമോ?.. നീലു ചിരിച്ചോണ്ട് ചോദിച്ചു

”കുട്ടന്‍പിള്ളയുടെ മോളേ… ” എന്നും വിളിച്ച് എന്തോ പറയാന്‍ നോക്കുമ്പോ ആണ് ബാലുവിന്റെ ഫോണ്‍ അടിക്കുന്നത്…

ഓട്ടോ ചന്ദ്രന്റെ ഓട്ടോയുടെ മുകളില്‍ ചെറിയൊരു മരം വീണ് ഗ്ലാസ് പൊട്ടിപോലും.. അതോണ്ട് വരില്ല എന്ന് പറയാന്‍ വിളിച്ചതാണ്‌..

”ചന്ദ്രന്‍ മുങ്ങി..” ബാലു ഫോണ്‍ വെച്ചോണ്ട് പറഞ്ഞു

”അല്ലേലും ഇപ്പോ പോകുന്നില്ല.. എനി വേണേല്‍ വൈകുന്നേരം പോകാം.. ” നീലു പറഞ്ഞു..

”നിങ്ങള്‍ രണ്ടാളും കൂടി എങ്ങോട്ടാ പോകുന്നേ.. ” കേശു ചോദിച്ചു

”ഞങ്ങളൊന്ന് ഡോക്ടറെ കാണാന്‍ പോകുവായിരുന്നു… അമ്മക്ക് ചെറിയ എന്തോരു വേദന” ബാലു പറഞ്ഞു

”ഞാനിവിടെ ഉള്ളപ്പോള്‍ വേറൊരു ഡോക്ടറോ.. എന്നെ കാണിച്ചാല്‍ പോരേ..? കേശു ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *