”ഈ മൈരന്‍ ആരുടെ കാലിന്റെ ഇടയില്‍ പോയി കിടക്കുവാണാവോ.. തൈര്..ആവശ്യമുള്ളപ്പോള്‍ ഒരു മൈരനേം കിട്ടില്ല.. ബാലു കുറച്ചമര്‍ഷത്തോടെ പറഞ്ഞ് മുണ്ടൊന്ന് മടക്കികുത്തി..
”ഇമ്മാതിരി ലാഗ്യേജ് ഉപയോഗിക്കരുതെന്ന് എത്രവട്ടം പറഞ്ഞു ബാലൂ…? ഒന്നുമില്ലേലും ഒരു ഡോക്ടറുടെ അച്ചനല്ലേ അതിന്റെ ഒരു നിലവാരം എങ്കിലും കാണിച്ചൂടേ നിങ്ങക്ക്..? നീലു ചോദിച്ചു..
”കുട്ടന്‍പിള്ളേടെ മോളേ.. മനുഷ്യനിവിടെ കലിപിടിച്ച് നില്‍ക്കുമ്പോ ഉപദേശിക്കാന്‍ വരല്ലേ.. നീ ഇന്നലെ രാത്രി കിടന്ന് എന്തൊക്കെ തെറിയാ എന്നെ വിളിച്ചതെന്ന് ഓര്‍മ്മ ഉണ്ടോ…? ”
“അത് അപ്പോഴത്തെ ഒരിതിന് വിളിച്ചതല്ലേ…? അതുപോലെ ആണോ ഇത്.. ?” നീലു കള്ളച്ചിരിയോടെ ചോദിച്ചു
“അല്ലെങ്കില്‍തന്നെ കേശു വരുമ്പോഴേക്ക് ചെയ്യാന്‍ നൂറ് കൂട്ടം പണി ഉണ്ട് അതിന് ഇടയിലാണ് ഇങ്ങനെയും ഒരു പണി കിട്ടിയത്…” ബാലു ആത്മഗതാഗതം പറഞ്ഞു..
”അവന്‍ വരും മുമ്പ് പോയിട്ടിങ്ങ് വരണം, അവനെയും വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ ഫോണില്‍ കരന്റ് തീര്‍ന്നുകാണും, ട്രയിന്‍ എവിടെ എത്തിയോവോ..” നീലു പറഞ്ഞു
അപ്പോഴേക്ക് ഗേറ്റിന് വെളിയിലൊരു ഓട്ടോ വന്ന് നിന്നു..
ചന്ദ്രനാണെന്ന് കരുതിയെങ്കിലും അല്ലായിരുന്നു അതില്‍ നിന്ന് കേശു ഇറങ്ങി…
”ഇതാ കേശു വന്നു..” നീലു ബാലുവിനോട് പറഞ്ഞു..
കേശു വരാന്‍ കാത്തിരുന്ന പോലെ മൂടിനിന്ന ആ വലിയ മഴ ഒറ്റയടിക്കങ്ങ് പെയ്യ്തുതുടങ്ങി..
തന്റെ വലിയ രണ്ട് ബാഗുകളും കെട്ടിപിടിച്ചുകൊണ്ട് കേശു ഓട്ടോയില്‍ നിന്ന് വീട്ടിലേക്ക് ഓടി..
അതിന്റെ ഇടയില്‍ വീടിന്റെ ഗേറ്റിലെ തന്റെ പേരുള്ള ഡോക്ടര്‍ എന്ന പുതിയ ബോര്‍ഡ് കണ്ട് കേശു ഒന്നതിലേക്ക് പാളിനോക്കി
ഓടി വീടിന്റെ കോലായിയില്‍ എത്തിയപ്പോഴേക്കും നീലു അവനെ ചേര്‍ത്ത് പിടിച്ചു..