ക്ലാസിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ തിരിഞ്ഞു ക്ലാസ്സിലേക്ക് നോക്കി..
സഫ്നയുടെ കണ്ണുകളിലെ വിഷമം ഞാൻ ശ്രദ്ധിച്ചു…
അത് അതെ നോക്കാതെ ഞാൻ ലാബിലേക്ക് പോയി…
ആദ്യത്തെ ദിവസത്തെ ക്ലാസിനു ശേഷം വേഗം തന്നെ ഞാൻ വീട്ടിലെത്തി…
അപ്പോൾ അമ്മ അവിടെ ഉണ്ടായിരുന്നു…
എന്നെ കണ്ടപ്പോൾ അമ്മ ചോദിച്ചു
എങ്ങനെയുണ്ടായിരുന്നു ആദ്യത്തെ ദിവസം?..
ഞാൻ :ആ വലിയ കുഴപ്പമൊന്നുമില്ലായിരുന്നു..
അമ്മ… ഒരു കാര്യമുണ്ടായിരുന്നു ഇവിടെ അടുത്ത് ഏതെങ്കിലും ജിമ്മുണ്ടെങ്കിൽ അതിലെ മെമ്പർഷിപ്പ് എടുക്കണം..
അമ്മ :അത് നിന്റെ അച്ഛനോട് പറയാം..
അച്ഛന്റെ കാര്യം പറയാനാണെങ്കിൽ ഇടയ്ക്കിടയ്ക്ക് മാത്രമേ വരാറുള്ളൂ എങ്കിൽ ഞാനുമായിട്ട് വലിയ സ്നേഹത്തിനാണ്… എന്നെ നന്നായി മനസ്സിലാക്കിയ മനുഷ്യൻ…
ഇന്നത്തെ ക്ലാസ്സിലെ കാര്യങ്ങൾ പഠിച്ചത് ശേഷം സ്ഥിരം കമ്പ്യൂട്ടർ കളികളിലും മുഴുകി… അടുത്തുള്ള ജിം ഏതാണ് ഉള്ളത് എന്ന് ഞാൻ ഗൂഗിൾ സെർച്ച് ചെയ്തു… ഈ സമയത്ത് ബസ്സിലെ സംഭവങ്ങലെല്ലാം മനസ്സിലേക്ക് തികട്ടി വന്നു ….
എന്റെ ആദ്യത്തെ ചുംബനം…
അവളുടെ ചുണ്ടുകളുടെ മൃദുലത… അത് എന്റെ മനസ്സിൽ നിന്നും മാറി പോകുന്നില്ല…
എന്തായാലും ഒരു കാര്യം ഉറപ്പിച്ചു
അവളെ ഞാൻ സ്വന്തമാക്കും.. ഈ ലോകം തന്നെ എതിരെ വന്നാൽ…
ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ മനസ്സ് നിറയെ അവരുടെ മുഖമായിരുന്നു..
അങ്ങനെ മെല്ലെ മെല്ലെ ക്ലാസുകൾ കടന്നുപോയി..
ക്ലാസിലെ സബ്ജറ്റ് ടെഫ് കൂടാൻ തുടങ്ങി…
ഞാൻ അവളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ വേണ്ടി ശ്രമിച്ചു…
അവൾ ഈ സ്കൂളിലേക്ക് വന്നത് എട്ടാം ക്ലാസിലായിരുന്നു…
ക്ലാസിൽ എപ്പോഴും ടോപ്പർ ആയിരുന്നു…
സംസ്ഥാനതലത്തിൽ ഉപന്യാസം മത്സരത്തിന് ഒന്നാം സ്ഥാനം നേടിയ പെൺകുട്ടി…
പരിപാടികളിൽ ആക്ടീവായി പങ്കെടുക്കും…