അവളുടെ ശരീരവും മനസും എല്ലാം…അവളുടെതെല്ലാം എന്റേതും…അവളുടെ വയറ്റിൽ വളരേണ്ട കുഞ്ഞുങ്ങളുടെ അച്ഛനും…എന്റെ ജീവിതത്തിലെ പല നിറവേറേണ്ട പല ലക്ഷ്യങ്ങളിൽ ഒന്നും…
ദ്രുത ഗതിയിൽ വന്ന ചിന്തയിൽ നിന്ന് മാറി
അല്പം ഗൗരവം നിറഞ്ഞ കണ്ണുകളിൽ ഞാൻ ദൈന്യതയോടെ നോക്കി..
സോറി…
ഉം…
അവൾ ഒന്ന് മൂളി…
പെട്ടെന്ന് ബസ് ഒന്ന് ബ്രേക്ക് ഇട്ടു…
ഇനെർഷ്യയും പിന്നിലുള്ളവരുടെ ഫോർസും ഒരുമിച്ചു തള്ളി..
ഞാൻ അവളുടെ ഞെട്ടിയ മുഖത്തേക്ക് അടുത്തു…
എന്റെയും അവളുടെയും ചുണ്ടുകൾ തൊട്ടു..
ആ കണ്ണുകളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരം ഞാൻ കണ്ടു…
എന്റെ ഹൃദയതാളം വേഗത്തിലായി…
പെട്ടെന്ന് തന്നെ ഞാൻ മുഖം മാറ്റി..
അവൾ വല്ലാതെ ഒരു ഭാവത്തോടെ എന്നെ നോക്കി..
കുറച്ചു കഴിഞ്ഞു അവളുടെ കൂട്ടുകാർ ചോദിച്ചു..
സഫ്ന, തനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ..
ഇല്ല..ഞാൻ ഒക്കെ ആണ്..
അടുത്തത് നമ്മുടെ സ്റ്റോപ്പ് ആണ്..
അപ്പോഴാ ഞാനും ശ്രദ്ധിച്ചത്.. എന്റെ സ്റ്റോപ്പും എത്താറായി.
അവളുടെ കൂട്ടുകാരുടെ കൂടെ അവളും പിന്നിലെ ഡോറിലൂടെ ഞാനും ഇറങ്ങി..
ഞാൻ ബസ്സിൽ നിന്നറങ്ങിയ ശേഷം കുറച്ചു വേഗത്തിൽ നടന്നു.. എന്തോ.. ഇത്രയും കാര്യങ്ങൾ സംഭവിച്ചതിന് ശേഷം
അവളെ ഫേസ് ചെയ്യാൻ ഒരു മടി….
ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ സ്കൂളിന്റെ കവാടമെത്തി..
അത്യാവശ്യം പഴക്കം ഉള്ള സ്ഥലം…
LKG മുതൽ +2 വരെ ഉള്ള സ്കൂൾ…
ഒരു ഭാഗത്തു പ്രവേശനോത്സവം…
മറുഭാഗത്ത് ചിരിച്ചു കൊണ്ട് നടക്കുന്ന പിള്ളേർ..
എന്റെ ക്ലാസ്സ് ഏതാണെന്നു ചോദിച്ചു കൊണ്ട് അവിടെ ഒരു പ്യുണിനോട് ചോദിച്ചു..
മൂന്നാമത്തെ ബ്ലോക്കിലാ…
ഞാൻ മെല്ലെ അങ്ങോട്ട് നടന്നു…
ക്ലാസ്സിന്റെ പടിക്കൽ എത്തിയപ്പോൾ..
ദൈവങ്ങളെ മിന്നിച്ചേക്കണ..
മെല്ലെ ഞാൻ ക്ലാസ്സിൽ എത്തി നോക്കി…കുട്ടികളൊക്കെ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചു കൊണ്ടിരിക്കുകയാണ്….