പിൻ സീറ്റിൽ ഇരിക്കുന്ന സണ്ണിയെ നോക്കി മാത്യു പറഞ്ഞു “ നീ കാരണം നമ്മൾ ലേറ്റ് അയതു എന്നു” .
പിന്നെ മാത്യു ബോസ്സിന്റെ ഫാമിലിയെ കുറിച്ച് ആവിർക്കു ഒന്ന് വിവരിച്ചു കൊടുത്തു രാജ് മേനോനും ഭാര്യ സുധ മേനോൻ. ഒരു മകൻ ഉണ്ട് കിരൺ വയസ്സ് 10. കിരൺ ആണ് സാറിന്റെയും മാമിന്റെയും ജീവിതത്തിലെ ഇപ്പോളത്തെ ഏക വിഷമം അവൻ മറ്റു കുട്ടികളെ പോലെ അല്ല മാനസിക വളർച്ച ഇല്ല.
പപ്പ പറഞ്ഞ കാര്യങ്ങൾ വെച്ചു സണ്ണി കാണുവാൻ പോകുന്ന ആളുകളെ കുറച്ചു മനസ്സിൽ ചില സങ്കല്പങ്ങൾ വരുത്തി.
മാത്യു പിന്നെ രണ്ടും പേരോടും പറഞ്ഞു പാർട്ടിയിൽ ഉള്ള എല്ലാവരോടും ഫ്രണ്ട്‌ലീ ആയിട്ടു സംസാരിക്കണം എന്നു.. അങ്ങനെ ആവിർ മേനോന്റെ വീട്ടിൽ എത്തി. പാർക്കിംഗിലെ കാറുകൾ കണ്ടപ്പോൾ മാത്യുവിനു മനസിലായി അവിരു ലേറ്റ് ആയി എന്നു. കാർ പാർക്ക് ചെയ്തു ആവിർ വീട്ടിലേക്കു നടന്നു.
ഫ്രണ്ട് ഡോറിൽ തന്നെ മേനോൻ നിൽപുണ്ടായി മേനോന്റെ അരികിൽ ആയി തന്നെ കിരണും. മാത്യു മേനോൻ സാറിനോട് ഹായ് പറഞ്ഞു.
മേനോൻ ആദ്യം തന്നെ മാത്യുവിനോട് പറഞ്ഞതു . You are late today Mr മാത്യു എന്നാണ് .
മാത്യു സണ്ണിയെ ചൂണ്ടി കാട്ടിയിട്ടു പറഞ്ഞു ഇവൻ ആണു കാരണം എന്നു. എന്നിട്ട് ഡെയ്സിയെയും സണ്ണിയെയും മേനോൻ സാറിനു ഇൻട്രോടുസ് ചെയ്തു.
മേനോൻ സണ്ണിയും ആയി സംസാരിച്ചു. മേനോൻ സണ്ണി എന്തു ചെയ്യുന്നു എന്നു എല്ലാം തിരക്കി . കൂടെ ടൈമിനു വില കൊടുക്കണം. ടൈമിനു വില കൊടുത്താലേ ജീവിതത്തിൽ മുന്നേറാൻ പറ്റു എന്നു ഒരു ഉപദേശവും കൊടുത്തു.
മേനോന്റെ ഉപദേശം കേട്ടപ്പോൾ ആണ് അവൻ ഓർത്തത് താൻ പപ്പ പറഞ്ഞപ്പോൾ മനസിൽ സങ്കല്പിച്ച ഒരു രൂപവും പ്രായവും അല്ല മേനോൻ സാറിനു. താൻ വിചാരിച്ചതിനെക്കൾ പ്രായം ഉണ്ട് സാറിനു. മകന് 10 വയസു എന്നു കേട്ടപ്പോൾ അവൻ ഒരു ചെറുപ്പ കാരനെ ആണ് പ്രേതിഷിച്ചത് ഇന്നത്തെ ദിവസം പോയല്ലോ ഈ അമ്മാവൻമാരുടെ കത്തി കേൾക്കേണ്ടി വരുമ്മല്ലോ എന്നു ആയി അവന്റെ ചിന്ത.