ഇന്നു രാജ് മെനോന്റെ വീട്ടിൽ വെച്ചു നടക്കുന്ന പാർട്ടിയിൽ ബാക്കി ഉള്ള ബോർഡ് മെമ്പറുമാരുടെ മുന്നിൽ വെച്ചു അതു അനൗൺസ് ചെയ്യുo. അതിനു പോകാൻ വേണ്ടി ആണ് ഡെയ്സിയോടും സണ്ണിയോടും മാത്യു റെഡി ആയി നില്കാൻ പറഞ്ഞത് .
ഉറക്ക ചടവ് മാറിയ സണ്ണി കുളിക്കാൻ ആയി ബാത്‌റൂമിലേക്ക് പോയി കുളിച്ചു ഇറങ്ങാൻ കുറച്ചു അധികo സമയം എടുത്തു. മണി 6 ആയി സണ്ണി ഇതുവരെ റെഡി ആയിട്ടില്ല. മാത്യുവും ഡെയ്സിയും അവനു വേണ്ടി വെയിറ്റ് ചെയുക ആണു.
അവസാനം ക്ഷമ കേട്ട ഡെയ്സി അവന്റെ റൂമിൽ പോയി വീണ്ടും കൊട്ടി വിളിച്ചു. ഈ സമയം ഏതു ഡ്രസ്സ് ഇടും എന്ന ചിന്തിയിൽ ആയിരുന്നു സണ്ണി . സണ്ണി ആദ്യം ആയിട്ട് ആണു പപ്പയുടെ കമ്പനി പാർട്ടി അറ്റൻഡ് ചെയുന്നത്. പപ്പ ഇത്രയും നാൾ നോർത്ത് ഇന്ത്യയിൽ ആയതു കൊണ്ടു കമ്പനി പാർട്ടിക്കു പോകേണ്ടി വന്നിട്ടില്ല സണ്ണിക്കു .
മമ്മിയുടെ ഡോറിൽ ഉള്ള കോട്ടു കേട്ട സണ്ണി മമ്മി വരുന്നു എന്നു പറഞ്ഞു ഒരു ടീ ഷർട്ട് ഇടുത്തു ഇട്ടു. ഡെയിലി സ്വിമ്മിംഗും ജിമ്മിലും പോകുന്ന സണ്ണിയുടെ ചെസ്റ്റ്o ബൈസെപ്സും എല്ലാം തെളിഞ്ഞു കാണാം ആ ടീ ഷർട്ടിൽ. അവൻ പിന്നെ മുടി ചീകി സ്പ്രേ അടിച്ചു ഇറങ്ങി.
സമയം അപ്പോൾ 6.15 ആയി. പോകുന്ന വഴി വണ്ടിയിൽ ഇരുന്നു മാത്യു ഡെയ്സിക്കും സണ്ണിക്കും പോകുന്ന സ്ഥലത്തെ കുറിച്ച് ഒരു ഐഡിയ കൊടുത്തു. അവിരു രണ്ടും ഇതു വരെ കമ്പനിയുടെ ഒരു പാർട്ടിയും അറ്റെൻഡ് ചെയ്തട്ടില്ല.
ഈ പാർട്ടിക്കു മേനോൻ സാറും ഭാര്യയും നിർബന്ധം പറഞ്ഞു ഫാമിലിയെ കൊണ്ടു വരാൻ അതാണ് മാത്യു ഇവിരെ കൂടെ കൂട്ടിയത്. കൂടാതെ തന്റെ ഒരുപടു നാളത്തെ സ്വപ്നം ആണു ഇന്നു അവിടെ വെച്ചു നടക്കുന്നത് അതു കാണാൻ തന്റെ ഭാര്യയും മകനും വേണം എന്നു മാത്യുവിനു ആഗ്രഹം ഉണ്ട്.
മാത്യു വണ്ടിയിൽ ഇരുന്നു തന്റെ ബോസ്സ് രാജ് മേനോനെ കുറിച്ച് പറഞ്ഞു. ആളു ഒരു കർകശ കാരൻ ആണു ടൈമിനു ഒരുപാട് വില കൊടുക്കുന്ന ആളു ആണ്.