21ലെ പ്രണയം 6 [Daemon]

Posted by

ഞങ്ങൾ നിങ്ങളുടെ സംഭാഷണം മുഴുവൻ കേട്ടു.

 

ലല്ലു : കണ്ടില്ലെ, നിൻ്റെ അമ്മയ്ക്ക് നിൻ്റെ അച്ഛനോടുള്ള സ്നേഹം നോക്ക്. അതേ പോലെ തന്നെയാണ് അമലിന് നിൻ്റെ അമ്മയോടും.

 

നവ്യ : എന്നാലും, അമ്മക്ക് സ്വന്തം പ്രായത്തെ ചിന്തിക്കണ്ടെ

 

ലല്ലു : നിൻ്റെ അമ്മയെ പറ്റി നി ചിന്തിക്ക്, ഇത്രയും കാലം പേരിനൊരു ഭർത്താവ് മാത്രമായിരുന്നു നിൻ്റെ അച്ഛൻ, അമൽ ആണ് നിൻ്റെ അമ്മയ്ക്ക് എല്ലാ സന്തോഷവും കൊടുത്തത്. പക്ഷെ അവൻ മറ്റുള്ളവരെ പോലെ ശരീരം മാത്രം മോഹിച്ചില്ല. നിൻ്റെ അമ്മയുടെ മനസ്സിനെയും അവൻ സ്വന്തമാക്കാൻ മോഹിച്ചു. അവിടെ അവൻ്റെ മുന്നിൽ പ്രായത്തിനൊന്നും ഒരു പ്രസക്തിയില്ല അതാണ് മോളെ പ്രണയം

 

നവ്യ : പക്ഷെ അവർ വിവാഹം കഴിക്കാൻ പോകുവാണെന്നല്ലെ ഇപ്പൊ പറഞ്ഞെ. ഈ ബന്ധം ഒരു പക്ഷെ ഞാൻ അംഗീകരിച്ചാലും ഞങ്ങളുടെ ഒരു ബന്ധുക്കളും സുഹൃത്തുക്കളും ഇത് അംഗീകരിക്കില്ല, എന്തിന് എൻ്റെ അനുജൻ കണ്ണൻ പോലും

 

ലല്ലു : ഇതിപ്പോൾ നമ്മൾ ചിന്തിക്കണ്ട. അവർ ഇത്രത്തോളം എത്തിയ സ്ഥിതിക്ക് അവരുടെ ബാക്കി കാര്യങ്ങൾ അവർ തന്നെ നോക്കിക്കോളും. നമുക്ക് നമ്മുടെ കാര്യം എങ്ങനെ അവരെ അറിയിക്കാം എന്ന് ചിന്തിക്കാം

 

നവ്യ : അയ്യടാ… അതിന് ഇനിയും സമയമുണ്ട് കേട്ടോ മോനെ.

 

ലല്ലു : അതെ അതെ, ആദ്യം എൻ്റെ ഭാവി അമ്മായി അമ്മയുടെയും അച്ഛൻ്റെയും വിവാഹം നടത്താം

 

നവ്യ : നടത്താൻ അങ്ങോട്ട് ഓടിച്ചെല്ല്,ദൈവമെ ഇതിൻ്റെ ഒക്കെ പേരില് എന്തൊക്കെ പുകില് ഉണ്ടാകുമോ എന്തോ

 

ലല്ലു : ഇവരുടെ ഈ ബന്ധം ഏറ്റവും ഉപകാരപ്പെടുന്നതാർക്കാ

 

നവ്യ : അത് നമുക്ക് തന്നെ

 

ലല്ലു : അതു കൊണ്ട് നമ്മൾ സന്തോഷിക്കുവല്ലെ വേണ്ടത്

 

നവ്യ : പിന്നേ ഭയങ്കര സന്തോഷമല്ലെ ഇതൊക്കെ കാണുമ്പോ

 

ലല്ലു : എന്താടി എന്നെ തേക്കാൻ ഉള്ള പരുപാടി ആണോ

Leave a Reply

Your email address will not be published. Required fields are marked *