അവൻ ഇനിയും വന്നാൽ ഞാൻ എന്തു ചെയ്യും? ഭയത്തിന്റെ ചോദ്യം അവളിലേക്ക് വന്നു..
ഇല്ല ഞാൻ അവനെ തടയും.. എന്നെ ഇഷ്ടമാണെന്നു പറഞ്ഞാലും ഞാൻ നിൽക്കില്ല അവന്റെ അടുത്ത്…
മോഹന് ഉച്ചയ്ക്കുള്ള ചോറു സ്പൂണിൽ വായിൽ വെച്ചുകൊടുക്കുമ്പോൾ കഴുത്തിലെ പാടുകൾ കാണാതിരിക്കാൻ ശോഭ സാരിയെടുത്തു കഴുത്തിൽ ചുറ്റിയിരുന്നു.
ശോഭേച്ചി നല്ല മഴക്കോള് ഉണ്ട് .. മിനി വിളിച്ചു പറഞ്ഞു..
മിനി( മിഥുന്റെ അമ്മ)
ശോഭ: ആ. മിനി ഇന്ന് പെയ്യുമ്മായിരിക്കും..
ചെറിയൊരു അപകർഷതാബോധത്തൊടെ ശോഭ മറുപടി കൊടുത്തു..
മിനി: ഞാനെ …. മറ്റന്നാളത്തേക്ക് ഉള്ള ഡ്രസ്സ് ഒക്കെ അലകിയിട്ടതായിരുന്നു. ഇനി ഇപ്പോ …
ശോഭ: അത് ഇവിടെ മുകളിൽ വിരിച്ചിട്ടാൽ പോരേ..ഒരുപാട് ഉണ്ടോ…
മിനി യും ശോഭയും കൂടെ അയലിൽ ഡ്രെസ്സ് ഒക്കെ വിരിച്ചു..
ശോഭേച്ചിയുടെ വീടിനു മുകളിൽ ഷീറ്റ് കെട്ടിയത് കൊണ്ട് മഴകാലം വരുമ്പോഴാ ഗുണം അറിയുക…
ഞാൻ എത്ര കാലമായി മിഥു ന്റെ അച്ഛനോട് ഒരു ഷീറ്റ് അടിച്ചു തരാൻ പറയുന്നു.. എവിടെ…
ലോട്ടറിക്കാരെ കാളും കഷ്ട്ടമ്മാണ് അങ്ങേരുടെ കാര്യം..ഉള്ളതൊക്കെ പെങ്ങളുടെ മക്കൾക്കു കൊടുക്കാനെ ഉള്ളൂ. .
എനിക് രണ്ടും ആൺ ആയതുകൊണ്ട് ഭാവിയിലേക്കു ഒന്നും വേണ്ടല്ലോ .എന്നു ചോദിച്ചാൽ പറയും…
ഇതൊക്കെ പറഞ്ഞു മിനി ചിരിക്കാൻ തുടങ്ങി…
കൂടെ ശോഭയും ഇവരൊന്നും അറിഞ്ഞില്ലാലോ എന്ന സമാധാനത്തിൽ ചിരിച്ചു..🙂
കാലാവസ്ഥ പെട്ടെന്നു ഇരുണ്ടു.. നല്ല മഴ വരുന്നു.. മഴയ്ക്ക് മുൻപായി ശക്തമായ കാറ്റ്.
( ഇഷ്ട്ടമായെങ്കിൽ കമന്റിൽ അറിയിക്കുക , എവിടെയെങ്കിലും ഊന്നി പറയണമെങ്കിൽ അതും)- അനുരാഗ്.
പാർട് 2 ഉടനെ വരും..
–