കുറെ കഴിഞ്ഞപ്പോൾ ഉമ്മ വന്ന് വിളിച്ചു ഫുഡ് കഴിക്കാൻ ഒന്ന് മടിച്ചാണ് ഞാൻ താഴേക്ക് പോയത്.. ഞാൻ നോക്കുമ്പോൾ ആ പെണ്ണ് അവിടെ ഇല്ല… ഉമ്മാനെ നോക്കിയപ്പോൾ ഉമ്മ ശംസിയുടെ മുറി ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു അവൾ കൊച്ചിനെ ഉറക്കുകയാ എന്ന്…. കുറച്ച് കഴിഞ്ഞപ്പോൾ ആ പെണ്ണും വന്നിരുന്നു. ഫുഡ് കഴിക്കാൻ ആദ്യം ഒന്നും തന്നെ മിണ്ടിയില്ല പിന്നെ ഉമ്മാട് ചോദിച്ചു.. പെണ്ണ് : അമ്മായിക്ക് എങ്ങിനെയാ ഇവനെ പരിജയം..
ഉമ്മ : ഇവൻ നമ്മുടെ ശംസിയുടെ കൂട്ടുകാരനാ…
അത് കേട്ടപ്പോൾ എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ആ ബെസ്റ്റ് എന്ന് പറഞ്ഞു ചിലിക്കാൻ തുടങ്ങി….
ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു ഞങ്ങൾ അവിടെ തന്നെ കുറച്ചു നേരം ഇരുന്നു സംസാരിച്ചു… ശേഷം ഉമ്മ എന്നോട് മുകളിലേക്ക് പൊക്കോ എന്ന് പറഞ്ഞു ഞാൻ മുകളിലേക്ക് പോയി ബെഡിൽ ഇരുന്നു………….
തുടരും……..