” നിങ്ങൾ ഇപ്പൊ പറഞ്ഞ ന്യായമൊന്നും അന്ന് ഞങ്ങളോട് ചെയ്തതിനും ഇന്ന് ചെയ്യാൻ ശ്രമിച്ചതിനുമുള്ള കാരണങ്ങളല്ല….
ഒരു പെൺകുട്ടിക്ക് അവളുടെ മാനം എത്ര വലുതാണെന്നു മനസിലാക്കാൻ നിങ്ങളൊരു പെൺകുട്ടിയായി ജനിക്കണം…നിങ്ങളുടെ ഒരു നോട്ടം കൊണ്ടുപോലും
ആശുദ്ധയാവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല…”
ശാന്തമായാണ് അവൾ പറഞ്ഞിരുന്നതെങ്കിലും അവളുടെ വാക്കുകൾക്ക് നല്ല മൂർച്ചയുണ്ടായിരുന്നു… അത് അവന്റെ ഹൃദയത്തിൽ ചെറുതെങ്കിലും ഒരു മുറിവ് സമ്മാനിച്ചു…
” എനിക്ക്……
എനിക്ക് നിന്നോട് ഒരു ഇഷ്ടമുണ്ട്… ”
അവളുടെ നനുത്ത ചുണ്ടിനു മുകളിലൂടെ അരുമയായി തഴുകികൊണ്ടാണ് അവൻ പറഞ്ഞത്…
” ഓഹ്…. അതും ഉണ്ടോ….?”
പരമ പുച്ഛത്തോടെയാണ് ചോദ്യം,അതിനോടൊപ്പം ചുണ്ടിലിരുന്ന അവന്റെ കൈ തട്ടിമാറ്റി..
ആ ചുണ്ടിന്റെ കോണിലെ പരിഹാസം കണ്ടപ്പോൾ മറുപടി അറിയാത്ത ഒരു പൊട്ടനെ പോലെ സിദ്ധു നിന്നു..
” ചെലപ്പോ നേരത്തെ എന്നെ കാര്യമായിട്ടെന്തെങ്കിലും ചെയ്യാൻ പറ്റിയേർന്നെങ്കിൽ പിന്നെ ഈ ഇഷ്ടം ഉണ്ടാവുമായിരുന്നോ..??”
സ്വരത്തിലെ മൂർച്ച വീണ്ടും കൂടി..
” അറിയില്ല… ”
സത്യം അതുതന്നെ ആയിരുന്നു… അവളെ മുഴുവനായി അനുഭവിച്ചിരുന്നെങ്കിൽ പിന്നെ എന്താകുമായിരുന്നു എന്ന് ഒരു പിടിയും ഇല്ല…
ചിലപ്പോൾ ഒന്നുകൂടി ഇഷ്ടം കൂടിയേക്കാം, അല്ലെങ്കിൽ…….??
അവന്റെ മറുപടി കേട്ട് അവൾ പുച്ഛം വാരിവിതറി കൊണ്ടുതന്നെ ചിരിച്ചു.. പിന്നെ പറഞ്ഞിട്ട് കാര്യമില്ലെന്ന മട്ടിൽ ഒരു ദീർഘനിശ്വാസത്തോടെ തലകുലുക്കി…
” ഇനി നിങ്ങളുടെ കണ്മുന്നിൽ പോലും വരാതിരിക്കാൻ ഞാൻ ശ്രമിക്കും….
ഇന്നിവിടെ കഴിഞ്ഞതും ഞാനൊരു ദുസ്വപ്നം പോലെ മറക്കാൻ പോവാണ്…
ദയവു ചെയ്ത് ഇനി ഞങ്ങളെ ഉപദ്രവിക്കരുത്…നിങ്ങക്ക് കാമപ്പേക്കുത്ത് നടത്താൻ വേറെ ഏതെങ്കിലും പെണ്ണുങ്ങളെ നോക്കിക്കോളൂ… ഇതൊരു അപേക്ഷയായിട്ട് എടുത്താൽ മതി.. “