നീലക്കൊടുവേലി 3 [Fire blade]

Posted by

നീലക്കൊടുവേലി 3

Neelakoduveli Part 3 | Author : Fire Blade

[ Previous Part ] [ www.kkstories.com]


ഈ കഥ ആദ്യമായി വായിക്കുന്നവരാണെങ്കിൽ മുന്പിലത്തെ പാർട്ടുകൾ വായിച്ച ശേഷം തുടരുക.. അതുപോലെ ഈ കുഞ്ഞുകഥക്ക് പ്രോത്സാഹനം തന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു.. നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ് ഇത് എഴുതാനുള്ള ഒരേ ഒരു ഊർജ്ജം എന്ന് ഓർമിപ്പിച്ചുകൊണ്ട് തുടങ്ങുന്നു..


സിദ്ധു തന്നോട് അന്ന് ചെയ്തത് അവന്റെ ഉള്ളിൽ തോന്നിയ ഇഷ്ടം കൊണ്ടാകുമോ എന്ന് ചിലപ്പോഴെങ്കിലും സിതാര ചിന്തിച്ചിരുന്നു..

അവന്റെ മുഖം അത്ര അടുത്ത് കണ്ടപ്പോൾ എന്തെങ്കിലും ചെയ്യുമോ എന്നൊരു ആദ്യം പേടി തോന്നിയെങ്കിലും പിന്നീട് അവന്റെ കണ്ണുകളിൽ കണ്ടത് പ്രണയത്തിന്റെ ഭാവമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തോന്നിയത് ആശ്വാസമായിരുന്നു….

അത് തന്റെ മുഖത്ത് പ്രതിഫലിക്കാതിരിക്കാൻ വേണ്ടിയാണ് ആ പേടിയെ കൊണ്ട് തന്നെ മുഖം മൂടിയത്…. ഒരു മരം ചുറ്റി പ്രണയത്തിനുള്ള താൽപ്പര്യമില്ലെങ്കിലും ഒരാൾ ജീവിതത്തിൽ കാത്തിരിക്കാൻ ഉണ്ടാവുന്നത് ഓർക്കാൻ തന്നെ സുഖമുള്ളൊരു കാര്യമല്ലേ..

ഒരുപാട് കന്നംതിരിവുകൾ അവന്റെ കയ്യിലുണ്ടെന്നൊരു സൂചന അവൾക്ക് പലപ്പോളായി തോന്നിയിട്ടുള്ളതാണ്… അതെല്ലാം അവരുടെ സഹപാഠികളായ ആൺകുട്ടികളിലും ഉള്ളത് കൊണ്ട് തന്നെ പൊതുവായുള്ള പ്രശ്നമായേ അവൾ കണ്ടിരുന്നുന്നുള്ളൂ…

ഇങ്ങനെയൊക്കെ ആണെങ്കിലും തന്റെ ദേഹത്ത് അവൻ അനുവാദമില്ലാതെ കൈവെച്ചത് അവളുടെ മനസിനെ കുറച്ചു മുറിവേൽപ്പിച്ച ഒന്ന് തന്നെ ആയിരുന്നു.. അതിലെ ഇഷ്ടക്കേട് അവനോട് തുറന്നു കാണിക്കേണ്ടതാണെന്നും അവൾ തീരുമാനിച്ചിരുന്നു..

ആ സംഭവത്തിന്‌ ശേഷം അവനുമായി കൃത്യമായ അകലമിട്ടതിന് കാരണം അഥവാ തങ്ങൾ പ്രണയത്തിലേക്ക്‌ നീങ്ങുകയാണെങ്കിൽ ഈ ദേഹത്തു തൊട്ടുള്ള കളി അപകടം ചെയ്തേക്കാമെന്ന കണക്കുകൂട്ടലിൽ തന്നെ ആണ്, കൂടാതെ ഒരാളെയും അയാളുടെ അനുവാദമില്ലാതെ അനാവശ്യമായി സ്പർശിക്കരുത് എന്നൊരു ചിന്ത അവനിൽ ഉണ്ടാകാൻ കൂടി വേണ്ടിയായിരുന്നു ഈ പരിപാടി..

Leave a Reply

Your email address will not be published. Required fields are marked *