എനിക്കൊരു കാര്യം പറയാനുണ്ട്…”” ഞാൻ രഹസ്യമായി ചേച്ചിയോട് പറഞ്ഞു…
എന്താടാ…””
അതൊക്കെയുണ്ട് കീതുവെച്ചി വാ…”” ചേച്ചിയെയും കൂട്ടി ഞാൻ വേഗം ചേച്ചിയുടെ മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു…
എൻ്റെ പോക്കറ്റിൽ നിന്നും മുട്ടയിയും പേപ്പറും ചേച്ചിയെ ഏൽപിച്ചു..
എന്താടായിത്…””” മുട്ടായിയും പേപ്പറും വാങ്ങുന്നതിനിടെ ചേച്ചിയുടെ ചോദ്യം…
ആ എനിക്കറിയില്ല, രണ്ട് ചേട്ടന്മാർ കീതുവേച്ചിക്ക് തരാൻ എന്നെ ഏല്പിച്ചതാ…..””
ചേച്ചി രൂക്ഷമായി എന്നെ നോക്കിയിട്ട്, പേപ്പർ തുറന്ന് വായിച്ചു, അതേ സ്പീഡിൽ തന്നെ അത് ചുരുട്ടി മുട്ടായിയുടെ കൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു….. എന്നിട്ട് എന്നെ ദേഷ്യത്തോടെ നോക്കിയിട്ട് ചെവി പിടിച്ച് തിരിച്ചു….
ആ……… ആ…..സ്സ്… കീതുവെച്ചി വേദനിക്കുന്നു….വിടു….”” എൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ പുറത്ത് വന്നു… അത് കണ്ട് ചേച്ചി പിടി അയച്ചെങ്കിലും മുഖത്തുള്ള ദേഷ്യം അതേ പോലെ തന്നെയുണ്ട്….
നിന്നോടാര ഇതൊക്കെ വാങ്ങാൻ പറഞ്ഞത്…””
അതവര് കീതുവെച്ചിക്ക് തരാൻ പറഞ്ഞപ്പോ….””
അങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നും കരുതി നീ അതേപോലെ ചെയ്യുവാനോ വേണ്ടെ…”””
ഞാൻ മറുപടി പറയാതെ തല കുനിച്ച് നിന്നു, ചെറുതായി വിതുംബിയിരുന്നു…..
കുഞ്ചൂന് വേദനിച്ചോ…”” ചെവി തടവി കൊണ്ട് ചേച്ചിയുടെ സ്നേഹത്തോടെയുള്ള ചോദ്യം
“”””ച്ച്മും””””…. ഞാൻ ചുണ്ട് കൂട്ടു ഇല്ലെന്ന് പറഞ്ഞു
അയ്യേ എന്നിട്ടാണോ നീ കരഞ്ഞത്….””
ചേച്ചി ചിരിച്ച് കൊണ്ട് എന്നെ കളിയാക്കി അതോടപം എന്നെ മാറോട് ചേർത്ത് കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു….. അത് മതിയായിരുന്നു എൻ്റെ വിഷമം മൊത്തം മാറാൻ….
ഇനി ചേച്ചിയുടെ കുഞ്ചു പരിചയമില്ലാത്ത ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങരുത് കേട്ടോ… അവരൊക്കെ ചീത്തയാണ്, അവരോട് മിണ്ടിയാൽ എൻ്റെ കുഞ്ചുവും ചീത്തയാവും… ഇനി ആരെങ്കിലും ഇങ്ങനെ സംസാരിക്കാൻ വന്നാലോ ഇങ്ങനെ എന്തെങ്കിലും തന്നാലോ വാങ്ങരുത് കേട്ടോ……””