കൈ മടക്ക് കിട്ടിയ സന്തോഷത്തിൽ ഞാനപിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല, കിട്ടിയതും കൊണ്ടു വീട് പിടിച്ചു, പോകുന്ന വഴിയിൽ തോടിൻ്റെ സൈഡിൽ എത്തിയപ്പോ സനൂട്ടൻ അവൻ്റെ വീട്ടിൽ നിന്നും ഓടി വന്നു എന്നെ മുന്നിൽ നിന്നു…..
ഡാ അവര് നിന്നെ തല്ലിയോ…”” കിതപ്പ് അടക്കികൊണ്ടവൻ എന്നോട് ചോദിച്ചു
മാറി നിക്കഡ ചതിയാ, എനിക്കിനി നിന്നെ കാണണ്ട…”” അവനെ തള്ളി ഞാൻ മുൻപോട്ട് നീങ്ങി
എന്താടാ നിൻ്റെ പോക്കറ്റിൽ….,””
പന്നി കണ്ടു, മുട്ടായി മണത്ത് പിടിക്കാൻ പട്ടിയെക്കാൾ മിടുക്കനാണിവൻ… ഏത് ജന്മത്തെ പുണ്യമാണോ ആവോ..
ഒന്നുമില്ല….”” ഒരലസതയേടെ ഞാൻ പറഞ്ഞു…
ഞാൻ നോക്കട്ടെ…”” പറഞ്ഞു തീർന്നതും അവനൻ്റെ പോക്കറ്റ് തപ്പി…. എനിക്ക് തടയാൻ പറ്റുന്നത്തിന് മുന്നെ അവൻ മഞ്ച് പുറത്തെടുത്തു…
എവിടുന്നാഡാ ഇത്….”” പോലീസ്ക്കാരെ പോലെ അവൻ ചോദ്യം ചെയ്യാൻ തുടങ്ങി……
അതെൻ്റെ ഒരു ഫ്രണ്ട് തന്നതാ…”””
അതേതാ ഞാനറിയത്തൊരു ഫ്രണ്ട്,…. സത്യം പറഞ്ഞോണം അല്ലെ വല്യമ്മയേട് ഇതിൻ്റെ കാര്യം ഞാൻ പറഞേടുക്കും….
അവൻറെ ഭീഷണിയുടെ മുന്നിൽ നിരുപാധികം ഞാൻ തല കുറ്റി വീണു. നടന്നതെല്ലാം ഞാൻ അവനോടു പറഞ്ഞു…
അപ്പൊ നീ പറഞ്ഞു വരുന്നത് ഇത് രണ്ടും കൊടുക്കാണണോ അവര് നിനക്ക് മഞ്ച് തന്നത്..”””
അത് മാത്രമല്ല ഇത് കൊടുത്താൽ ഇനിയും ഒരുപാട് മഞ്ച് തരുമെന്ന് പറഞ്ഞിക്ക്….””
ഓഹോ…. ഇതിലെന്തോ ഉണ്ടല്ലോ…””
ആ എനിക്കറിയാൻപ്പാടില്ല… എന്നാ ഞാൻ പോവ്വാ…””
പോവാൻ വരട്ടെ…. ഒരു മഞ്ചിങ്ങിട്…””
മ്ഹും….. തരില്ല… ഇത് എനിക് കിട്ടിയതാ…””
എന്നാ ഞാൻ വല്യചനോട് പറഞ്ഞു കൊടുക്കും….”””
ചെറ്റ….. പുഴുങ്ങി തിന്നോ പട്ടി…..”” അവൻ്റെ മുഖത്തേക്ക് മഞ്ച് വലിച്ചെറിഞ്ഞു ഞാൻ വീട്ടിലേക്കു പോയി..
പ്ലസ് റ്റു ആയത് കൊണ്ട് ചേച്ചി ലേറ്റ് ആയിട്ടാണ് വീട്ടിൽ അവരാറ്, അതുവരെയും ഞാൻ ചേച്ചിയെ കാത്ത് നിന്നു…. കുറച്ച് കഴിഞ്ഞപ്പോ സൈഡ് ബാഗും തോളിലിട്ട് ആടിയാടി ചേച്ചി വീട്ടിൽ വന്നു… മുന്നിൽ തന്നെ എന്നെ കണ്ടപ്പോ, പുരികം കൊണ്ട് എന്തെന്ന് ചേച്ചി ചോദിച്ചു…