ഇനിയും രക്ഷയില്ലെന്ന് ഭോദ്യമായതും കീത്തുവെച്ചീടെ മുന്നിൽ മാത്രം കാണിച്ച എൻ്റെ തനി സ്വഭാവം ഞാൻ പുറത്തെടുത്തു….
അയ്യോ ചേട്ടന്മാരെ എന്നെ തല്ലല്ലേ, ഞാനിനി ഒരിക്കലും മാങ്ങ കഴിക്കില്ല, അച്ഛൻ വാങ്ങി തന്നാൽ പോലും കഴിക്കില്ല… എന്നെ ഒന്നും ചെയ്യരുത്…”” യെസ് അത് തന്നെ കരഞ്ഞു കാലിൽ വീണു..
ടാ നീ കീർത്തനയുടെ അനിയനല്ലേ…””” അതിൽ ഒരു ചേട്ടൻ എന്നോട് ചോദിച്ചു…
ആ ചേട്ടന് ചേച്ചിയെ അറിയാമെന്ന് മനസ്സിലായപ്പോ ഞാൻ ശരിക്കും പേടിച്ചു…. അഭിനയം മാറ്റി ഞാൻ ഒർജിനലായി കരഞ്ഞു.
ചേച്ചിയോട് മാങ്ങ പറിച്ചത് പറഞ്ഞു കൊടുക്കല്ലെ ചേട്ടാ.. ചേച്ചി എന്നെ തല്ലും പ്ലീസ് ചേട്ടാ…. നിങ്ങൾക്ക് നാളെ എന്തായാലും മാങ്ങയുടെ പൈസ കൊണ്ടു തരാം, ദയവ് ചെയ്തു ചേച്ചിയേട് മാത്രം പറയല്ലേ ചേട്ടാ””
ആ രണ്ടുപേരുമായി ഞാൻ കെഞ്ചി നോക്കി….
നീ ഏത് മാങ്ങയുടെ കാര്യമാണ് പറയുന്നത്….”””.
ചേട്ടൻ്റെ വീട്ടിലെ മാങ്ങ പറിച്ചതിനല്ലെ നിങ്ങള് എന്നെ തേടി തല്ലാൻ വന്നത്…””
അല്ല…. ഞങൾ വേറെരാവിശത്തിന് വന്നതാ””
ഏ ഇതെന്ത് കൂത്ത് “”…ഞാൻ കണ്ണിലെ വെള്ളമെല്ലാം തുടച്ച് കളഞ്ഞു, സംഗതി ഔട്ട് ഓഫ് സിലബസ് ആണെന്ന് മനസ്സിലായല്ലോ ഫേസ് എക്സ്പ്രഷന് കമ്പ്ലീറ്റ് മാറ്റി പിടിച്ചു സ്വല്പം ഗമയേടെ എന്തെന്ന ആവിശ്യത്തിൽ അവരെ നോക്കി….
അതേ കുട്ടാ, നീയിത് നിൻറെ ചേച്ചിയുടെ കയ്യിൽ കൊടുക്കണം കേട്ടോ എന്നിട്ട് അജീഷ് ഏട്ടൻ തന്നതാന്നെണ് പറയണം,””
അതിലൊരു ചേട്ടൻ ആളുടെ പോക്കറ്റിൽ നിന്നും ഒരു കിറ്റ്‌കാറ്റിൻ്റെ വലിയ ചോക്കളേറ്റും ഒരു മണ്ടക്കിയ കടലാസും തന്നു….
എന്നാ ചേട്ടന് നേരിൽ കാണുമ്പോ കീതുവെച്ചിക്ക് കൊടുത്താ പോരെ, ഞാനെന്തിനാ കൊടുകുന്നെ….””
കുട്ടാ ഇത് കൊടുത്താൽ ഇതുപോലുള്ള കുറെ ചോക്കളേറ്റ് ഞങൾ നിനക്കും കൂടെ കൂടെ തരും…”” അതും പറഞ്ഞു അയാള് അയാളുടെ പോക്കറ്റിൽ നിന്നും 2 മഞ്ച് എനിക്ക് നീട്ടി…