കാര്യം എന്തൊകെ ആയാലും കാണാൻ സുന്ദരിയായ ചേച്ചിയുള്ളത് എന്നും ആൺകുടിക്കൾക്ക് അഹങ്കാരമാണ്, അത് പറയാൻ കാരണം നാട്ടിലെ അതിക ചേട്ടന്മാരും എൻ്റെ കമ്പനിയാണ്, അത് തന്നെ റീസൺ ചേച്ചിയെ വളക്കാൻ മാത്രം എന്നെ കൂടെ കൂട്ടി… ആ പൊട്ടമാരെ ഞാൻ പറ്റിക്കുന്ന വിവരം അവരറിയില്ല അത് വേറൊരു കാര്യം. ഇതിപ്പോ പറയാൻ കാരണം
ഒരിക്കൽ സനുവും ഞാനും സ്കൂളിൽ നിന്നും തിരികെ വീട്ടിൽ വരുമ്പോ വഴിയിൽ വച്ചു രണ്ടു ചേട്ടന്മാർ സൈക്കിളിൽ ഞങ്ങൾക്ക് മുന്നില് വട്ടം വച്ചു നിന്നു. അവരുടെ മുഖഭാവം കണ്ടിട്ട് എന്തോ പന്തികേട് ഞങ്ങൾക്ക് തോന്നി…
അഭി…… ഡെൻഡ്ര നമ്മൾ ഉച്ചക്ക് മാങ്ങ പറിച്ച വീട്ടിലെ ചേട്ടന്മാരാണെന്ന് തോനുന്നു, തല്ലു വേണ്ടെങ്കി ഓടികൊടാ….””
സനു എന്നെ നോക്കാതെ ഒരൊറ്റ ഓട്ടമായിരുന്നു, ഉസൈൻ ബോൾട്ടിനെ കടത്തി വെട്ടുന്ന ഓട്ടം… അൽപം ശങ്കിച്ചെങ്കിലും കാലിലെ ചെരുപ്പും കയ്യിൽ പിടിച്ച് ഞാനും അവൻ്റെ പിരികെയോടി….
ഡാ നിക്കടാ ഞാനും വരുന്നു..””
അവനുണ്ടോ നോക്കുന്നു, ഏതാ ഓട്ടം… എൻ്റെ ജീവിതത്തിൽ അതിന് ശേഷം അങനെ ഓടേണ്ടി വന്നിട്ടില്ല… വീട്ടിൽ ഫുഡഡി സെല്പം ഓവറയത് കൊണ്ട് ഞാനോരല്പം തടിച്ച പ്രകൃതമാണ്, അച്ഛൻ ഞാനറാഴ്ച്ചയല്ലാതെ എന്നെ കളിക്കാൻ വിടാറില്ല അതും ഒരു കാരണമാണ്.
എൻ്റെ ഓട്ടം വളരെ പരിതാപകരമായതിനാൽ അവർക്ക് ഞാനൊരു പൂച്ചക്കുട്ടി പിടിക്കുന്ന മാതിരിയെന്നെ പെട്ടെന്ന് പിടിച്ചു…. സനൂട്ടനെ ഞാൻ തൊള്ള കീറി വിളിച്ചിട്ടും അവൻ നിന്നില്ല തെണ്ടി, അന്നാദ്യമായി ചതിയുടെ രുചി ഞാനറിഞ്ഞു അതും സനൂട്ടണിലൂടെ….
കുറെ കുതറിയിട്ടും അവരുടെ കയ്യിൽ നിന്നും മോചനം നേടാൻ എനിക്കായില്ല, എൻ്റെ തടി എന്നെ അതിനു അനുവതിച്ചില്ല, തടി കാരണം എനിക്ക് എന്നോട് തന്നെ ആദ്യമായി ദേഷ്യം വരാനുള്ള ഒന്നാമത്തെ കാരണം.