മിക്കപ്പോഴും പാടവരമ്പിൻ്റെ ചാരത്തുള്ള തൊട്ടിൻ വക്കത്ത് ഇരുന്നാണ് ഈ രഹസ്യ ഇടപാട് ഞങ്ങൾ നടത്താറ്, ഒരിക്കൽ സനു ഇത് കണ്ടുപിടിക്കുകയും ആരോടും പറയാതിരിക്കാൻ പിന്നീട് അവനും കൈ മടക്കായി ഒരു മുട്ടായി കൂടെ ചേച്ചി എക്സ്ട്രാ കൊണ്ടു വരും. അങ്ങനെയായിരുന്നു അവനൻ്റെ ക്രൈം പാർട്ണർ ആവാനുള്ള തുടക്കം. ചേച്ചി എന്ത് പറഞ്ഞാലും ഞാനത് അക്ഷരപതി അനുസരിക്കും അത്രക്കും കൂട്ടായിരുന്നു ഞങ്ങൾ തമ്മിൽ….
പിന്നെ ചേച്ചിക്കൊരു സ്വഭാവമുണ്ട്, ആരോടെങ്കിലും ചേച്ചിക്ക് ദേഷ്യമുണ്ടെങ്കിൽ അയാളോട് പിന്നെ ഒരു വാക്ക് പോലും മിണ്ടില്ല. മുഖം കറുപ്പിച്ച് ഒന്നു നോക്കുക പോലും ചെയ്യാതെ പോകും, ഒരിക്കല് ഞാനെന്തോ തെറ്റ് ചെയ്തതിന് ചേച്ചി എന്നോട് 3 ദിവസം വരെ മിണ്ടിയില്ല എന്നെനിക്കത് ഒട്ടും സഹിച്ചില്ല ഞാൻ കുറേ സോറി പറഞ്ഞെങ്കിലും ചേച്ചിയത് കേട്ടതായി ഭാവിച്ചില്ല, അവസാനം ഞാൻ ഭക്ഷണവും കഴിക്കാതെ പനി പിടിച്ചു കിടന്നപ്പോൾ മാത്രമാണ് ചേച്ചി മിണ്ടിയത് തന്നെ. അതിന് ശേഷം പിന്നെ ഞാൻ ചേച്ചി ഒരു കാര്യത്തിലും വിശമിപ്പിച്ചിട്ടില്ല, പീന്നീട് ചേച്ചിക്ക് ദേഷ്യവും വന്നിട്ടില്ല
എന്ത് ഹെല്പാ കീത്തുവെച്ചി ഞാൻ ചെയ്യേണ്ടത്..”” എൻ്റെയാ എട്ടാം ക്ലാസുകാരൻ്റെ നിഷ്കു ചോദ്യത്തിന് വാത്സ്യപ്പൂർവ്വം കീർത്തുവെച്ചി മനോഹരമായ പുഞ്ചിരിയോടെ മറുപടി തന്നു.
നീയീ മടക്കി വെച്ച ഡ്രസോക്കെ എൻ്റെ ട്രാവൽ ബാഗിൽ അടക്കി വെക്കു… അപ്പോഴേക്കും ഞാനൊന്നു കുളിച്ചിട്ട് വരാം…””
അതിന് കീത്തുവെച്ചിപ്പോ എവിടെ പൊവ്വാ…””
മറന്നോ നീയ് ഇന്ന് അല്ലെ ഞാൻ ബംഗളൂർക്ക് പോകണേ..”” മെഡിസിൻ എൻട്രസ് കോച്ചിംഗിനായി ചേച്ചി പോകുന്ന കാര്യം മുന്നേ പറഞ്ഞിട്ടുണ്ടെങ്കിലും ഞാനത് ഓർത്തില്ല.
അത് ഇത്ര പെട്ടെന്ന് എത്തിയോ,… ചേച്ചിക്ക് അവിടെ പോകണോ ഇവിടെ അടുത്തു നിന്ന് പഠിച്ചാ പോരെ”” എൻ്റെ നിഷ്കളങ്കമായ രണ്ടാമത്തെ ചോദ്യം ചേച്ചിയെ കുറച് സങ്കടപ്പെടുത്തി…