ചെറിയമ്മയുടെ വീട്ട് എൻ്റെ വീട്ടിൽ നിന്നും നോക്കിയാൽ കാണാൻ പറ്റുന്ന ദൂരത്താണ്, അമ്മയുടെ അച്ചൻ്റെ നിർബന്ധ പ്രകാരമാണ് രണ്ട് പെൺമക്കളും അടുത്തായി വീട് വച്ചത് തന്നെ, പിന്നെ ഇവരുടെ നടുവിലായി ഒരു ആൺ തരിയുണ്ട് പുള്ളിക്ക് മക്കൾ ആയിട്ടില്ല എന്നെയും സനൂട്ടനെയും അങ്ങേർക്ക് ജീവനാണ്, എൻ്റെ തന്തയുടെ തനികോണം കാരണം എപ്പോഴും പുള്ളി വരാറില്ല.
അവിടെ എനിക് കൂട്ടായി ചെറിയമ്മയുടെ മകൻ സനിൽ വിവേക് എന്ന സനൂട്ടൻ, ഒരോ പ്രായമായതിനാൽ ഞങൾ രണ്ടും അന്നും ഇന്നും കട്ടയാണ്, എൻ്റെയെല്ലാ കുരുത്തക്കെടിനും അവനും കൂട്ടു പ്രതിയാണ്.
ചെറിയാമ്മയായിരുന്നു എൻ്റെ വളർത്തമ്മ ഒന്നു പറഞാൽ എൻ്റെ അമ്മയെക്കാളും എന്നെ മനസിലാകുന്നത് ചെറിയമ്മയാണ്, എന്നേ പോറ്റിയതും വളർത്തിയതും ചെറിയമയാണെന്ന് പറയുന്നതാവും ശരി, അമ്മയെക്കാളും ഇന്നും എനിക്കറ്റാച്ച്മെൻ്റ് ചെറിയമ്മയേടാണ്.
ഇനി ചേച്ചിയുടെ കാര്യം, ചേച്ചി സ്കൂൾ വിട്ടു ഓടി വരും എന്നേ കൂട്ടാൻ വേണ്ടി ചെറിയമ്മയുടെ വീട്ടിൽ ആ സമയം ഞാനും ഉമ്മറ പടിയിൽ ചേച്ചിയെ കാത്ത് നിൽക്കും, ചേച്ചി അന്നുള്ള എൻ്റെ എല്ലാ വിശേഷവും ചോദിക്കും ചേച്ചിയുടെ സ്കൂൾ കാര്യങ്ങളും വള്ളി പുള്ളി വിടാതെ എന്നോടും പറയും, ഒന്നും അപ്പൊൾ മനസ്സിലാവില്ല എങ്കിലും ഞാൻ എല്ലാം കേട്ടു നിൽക്കും.
വയലിൻ്റെ അരികിലൂടെ നടന്നു വീട്ടിലേക്കു എത്തുന്നത് വരെയും ചേച്ചി വാ തോരാതെ സംസാരിക്കും പക്ഷെ അതേ ചേച്ചിക്ക് ഇന്നന്നേ കാണുന്നത് പോലും വെറുപ്പാണ്. അത്രത്തോളം എന്നെ വെറുക്കാൻ മാത്രം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ആരും ഞാൻ പറയുന്നത് കേൾക്കാൻ കൂട്ടാക്കിയില്ലെന്ന് തന്നെ പറയുന്നതാവും ശരി, അതിന് ഏറെ കുറെ ഞാൻ തന്നെയാണ് കാരണക്കാരൻ.
എന്നും ചേച്ചി എന്നിക്ക് രണ്ട് മുട്ടായി ആരും കാണാതെ കൊണ്ടു വരും, ചേച്ചിയോട് പറയാതെ തന്നെ എൻ്റെ മുഖ ഭാവങൾ മനസ്സിലാക്കി ചേച്ചി ബാഗ് തുറന്ന് എനിക്കത് എടുത്ത് തരും, ഞാനത് സന്തോഷപൂർവ്വം വാങ്ങി അതിൽ നിന്ന് ഒന്ന് ചേച്ചിക്കും കൊടുക്കും, മുട്ടായി തിന്നാൽ പുശു പല്ലു വരുമെന്നാണ് അമ്മയുടെ വാദം അതുകൊണ്ട് ഞങ്ങളുടെ ഈ ഇടപാട് വളരെ രഹസ്യമായിട്ടാണ് നടത്താറ്.