മാമി : അവിടെ ഇരുന്ന് അടിച്ചത് മാത്രമേ ഓർമ്മയുള്ളു എഴുന്നേൽക്കുമ്പോ ഞാൻ ഹോസ്റ്റലിലാ.. ഒന്നും ഓർമ്മയില്ല എന്താ സംഭവിച്ചതെന്ന്.
ഞാൻ : ചേച്ചിയും ഓവർ ആയിരുന്നോ??
മാമി : ഒന്നും അറിയാൻ വയ്യെടാ.. ഇടക്ക് ആരൊക്കെയോ മത്സരം കുടിക്കുന്നുണ്ടായിരുന്നു അതിൽ അവൾ ഉണ്ടായിരുന്നെന്നാ തോന്നുന്നത്.
ഞാൻ : ഓഹോ… വേറെ ലെവൽ.
മാമി : നീ എവിടാ ഇപ്പൊ??
ഞാൻ : ഞാൻ പള്ളിയിൽ പോകാൻ വേണ്ടി ഇറങ്ങുവായിരുന്നു.
മാമി : ഹാ നീ പോയിട്ട് വാ.. ഞങ്ങൾ ഇവിടെ കാണും.
ഞാൻ : ഹാ ശെരി ശെരി… ചേച്ചി എന്തിയേ??
മാമി : അവൾ അപ്പുറത്തു ഒരു സീറ്റിൽ ഇരിക്കുവാ നല്ല തിരക്കുണ്ട്.
ഞാൻ : ഹാ എങ്കിൽ ok. വൈകുന്നേരം കാണാം.
മാമി : Okda… Bye….
ഞാൻ അടുത്തത് സ്റ്റെഫിക്ക് മെസ്സേജ് അയച്ചു.
ഹലോ….
ഒരു അനക്കവും ഇല്ലല്ലോ….
Stephy അപ്പോഴേക്കും ഓൺലൈനിൽ വന്നു.
Stephy : എടാ ഒരു min. ഇപ്പൊ വരാം.
ഞാൻ : ബസിൽ ഇരിക്കുന്ന ചേച്ചി ഇനി എവിടെ പോകുവാ…??
Stephy : അത് നിനക്കെങ്ങനെ അറിയാം??
ഞാൻ : ഞാനും ഈ ബസിൽ ഉണ്ടെന്നേ…
{Stephy തിരിഞ്ഞു നോക്കി}
Stephy : ങേ… എവിടെ???
ഞാൻ : ബാക്കിൽ നിൽക്കുന്നത് കണ്ടില്ലേ… മാമി വേറെ ഇരിക്കുന്നത് ഞാൻ കണ്ടല്ലോ…
Stephy : എടാ നീ എവിടാ കാണാൻ കഴിയുന്നില്ലല്ലോ…
ഞാൻ : ഞാൻ ഇവിടെ കോളേജിന്റെ ഗേറ്റിന്റെ മുന്നിലുണ്ട് വന്നാൽ കാണാം.
Stephy : പോടാ അവിടെന്ന്.. വെറുതെ പറ്റിക്കാൻ..
ഞാൻ : ഹാ.. ഹാ..
Stephy : അല്ലാ.. ഞാൻ ബസിൽ ആണെന്നും ഞങ്ങൾ മാറി ഇരിക്കുവാണെന്നും ഒക്കെ എങ്ങനെ അറിഞ്ഞു.
ഞാൻ : മാമിക്ക് ഇപ്പൊ മെസ്സേജ് അയച്ചതെ ഉള്ളൂ.
Stephy : ഹാ അങ്ങന പറ. എടാ നിക്ക് ഞാൻ ഒന്ന് മെസ്സേജ് ഒക്കെ നോക്കിയിട്ട് വരാം.
ഞാൻ : അതെന്തിനാ??
Stephy : ചുമ്മാ ഒന്ന് നോക്കട്ടെടാ..
ഞാൻ : ഹാ ശെരി ശെരി… നോക്ക് നോക്ക്..