മാമി വീണ്ടും പെട്ടു. പതിയെ പതിയെ കുടിക്കാൻ തുടങ്ങി. മാമിയുടെ ഭാവം മാറാൻ തുടങ്ങി. എന്നാൽ ഞങ്ങളുടെ മുന്നിൽ തോൽക്കാൻ തയ്യാറല്ലായിരുന്നു. കുറച്ചു സമയമെടുത്തു എങ്ങനെയോ മുക്കാൽ ഭാഗമെത്തിച്ചു. അപ്പോഴേക്കും മാമി വീണു. തട്ടി നോക്കുമ്പോ എന്തൊക്കെയോ പറയാൻ തുടങ്ങി. ഞങ്ങൾ രണ്ടും കൂടി മാമിയെ പൊക്കിയെടുത്തു ബെഡിൽ കിടത്തി.
ഞാൻ : തരക്കേടില്ല… മുഴുവൻ കുടിച്ചില്ലേലും ഇത്രയും കുടിച്ചു ഒപ്പിച്ചു.
Stephy : ഹാ ഞാൻ കരുതിയത് പകുതി ആവുമ്പൊ എന്നെ വിളിക്കുമെന്ന. പക്ഷെ ഇത്രയും അടിച്ചു. വാശിക്കാരി..
ഞാൻ : അതാ ഇനി വല്ല വാളും വെക്കുവോ??
Stephy : ഏയ് ഇല്ലെടാ അവൾ അങ്ങനെ വാള് വെക്കൽ ഒക്കെ കുറവാണ്. മുൻപും അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല.
ഞാൻ : ഹാ… ഇനി ഈ ബാക്കി എന്താ ചെയ്യാ…
Stephy : അത് ഞാൻ അടിച്ചോളാം കുറച്ചു കഴിയട്ടെ.
ഞാൻ : ഹാ.. Ok.
അങ്ങനെ ഞാൻ പാട്ട് നിർത്തി. Stephy സാധനങ്ങൾ ഒക്കെ എടുത്ത് അടുക്കളയിൽ കൊണ്ട് വെച്ചു. ഞാൻ ബാത്‌റൂമിൽ പോയി വന്ന് കിടന്നു. Game കളിയ്ക്കാൻ ഇന്ന് കാണില്ലെന്ന് പറഞ്ഞതാ പിന്നെയും കയറി നിമിഷയുമായി ഗെയിം കളിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് സ്റ്റെഫിയും വന്ന് കിടന്നു. Game തുടങ്ങിയാൽ പിന്നെ headset വെച്ച് കളിക്കുന്നോണ്ട് വേറെ ഒന്നും ശ്രദ്ധിക്കാൻ പറ്റില്ല. (കളിച്ചവർക്ക് അറിയാം)..
അങ്ങനെ കളി ഏകദേശം 12.27ആയപ്പോ നിമിഷയുടെ ഫോണിൽ ചാർജ് തീർന്ന് എന്ന് പറഞ്ഞു കളി നിർത്തിയിരുന്നു. അങ്ങനെ ഞാൻ game ൽ നിന്ന് പുറത്തു വന്നു headset മാറ്റിയപ്പോ ഇടക്കിടക്ക് മാമിയുടെ പിച്ചും പേയും ഒക്കെ കേൾക്കുന്നുണ്ട്. നോക്കുമ്പോ സ്റ്റെഫിയും ഉറങ്ങിയിട്ടില്ല.
ഞാൻ : ചേച്ചി ഇതുവരെ ഉറങ്ങില്ലേ??
Stephy : എങ്ങനെ ഉറങ്ങാനാ ഇവൾ ഇടക്കിടക്ക് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.