മാമി : ഇന്ന് women പവർ കാണിക്കുമെടി..
ഞാൻ : പടച്ചോനെ എന്റെ കൊച്ചിനെ കാത്തോളണേ..
Stephy : ആമീൻ..
മാമി : രണ്ടും കൂടി പ്രാകി എന്നെ കൊല്ലുവോടെ..
ഞാൻ : ഏയ് എല്ലാത്തിനും ഒരു മുൻകരുതൽ നല്ലതല്ലേ..
Stephy : അതേ അതേ..
ടച്ചിങ്‌സ് ഒക്കെ വാങ്ങി വന്ന് കുറച്ചു നേരം ഫോണിൽ തോണ്ടി ഇരുന്നു. അപ്പോഴേക്കും ഒരു idea തോന്നി. ഞാൻ അടുത്തുള്ള ഒരു friend നേ വിളിച്ചു അവന്റേന്ന് bluetooth speaker മേടിച്ചു. അവൻ ഇവിടെ കൊണ്ട് തന്നു. ഇടക്ക് കോളേജിൽ കൊണ്ട് വരാറുണ്ട് നല്ല കിടിലൻ സാധനമാണ്. നല്ല ബാസ്സും laser ലൈറ്റ് ഒക്കെയുണ്ട്. ഞാൻ അത് വാങ്ങി വന്നു….
Stephy : ഓഹോ ഇന്ന് പൊളിക്കുമല്ലോ…
ഞാൻ : ഇന്ന് മാമിയുടെ താണ്ടവം അല്ലേ കുറച്ചു കളർ ആയിക്കോട്ടെന്ന് വെച്ചിട്ടാ..
മാമി : അത് പൊളിച്ചു. ഡാൻസ് കൂടി ആവുമ്പൊ കിലുക്കും.
കുറച്ചു കഴിഞ്ഞ ശേഷം ഫുഡ് ക്കേ കഴിച്ച് വന്ന് വീട്ടിലൊക്കെ വിളിച്ച ശേഷം ഒരു 9.30 ആയപ്പോ ഞങ്ങൾ ഇരുന്നു. മാമിക്ക് കമ്പനി കൊടുക്കാൻ വേണ്ടി ഞാനും കുറച്ചു pepsi, മിച്ചർ, ചിപ്സ് ഒക്കെ വാങ്ങിച്ചിട്ടുണ്ടായിരുന്നു. മൂന്ന് പേരും ചേർന്നൊരു അടിച്ചുപൊളി അതായിരുന്നു മെയിൻ പരുപാടി. അങ്ങനെ ലൈറ്റ് off ആക്കി bluetooth speaker on ആക്കി അതിന്റെ laser light കത്തിച്ചു. പല നിറങ്ങളാൽ ഞങ്ങളുടെ ഹാള് മിന്നി തിളങ്ങി.
അങ്ങനെ എല്ലാ സാധനവും എടുത്ത് എടുത്ത് നടുക്ക് വെച്ചു ഒപ്പം ബിയർ കുപ്പിയും. Dj പാട്ടുകൾ ഞാൻ പ്ലേ ചെയ്തു. ആ താളത്തിൽ കുപ്പി പൊട്ടി, മാമി നിസ്സാരമായി അടിച്ചു തുടങ്ങി. പാതി ആയപ്പോ മാമിയുടെ തുടക്കത്തെ ഉഷാറൊക്കെ പോയി. ഞങ്ങൾ pepsi മാത്രം കുടിച്ചു support കൊടുത്തു.
മാമി : (സ്റ്റെഫിയോട്) നിനക്ക് വേണമെങ്കിൽ അടിക്കാം കേട്ടോ.. ഞാൻ ഒന്നും പറയൂല്ല.
Stephy : അയ്യോ വേണ്ട. ഇന്ന് ഞാൻ കാണി ആയിക്കോളാം. എനിക്ക് അടിക്കാൻ തോന്നുമ്പോ ദേ ഈ pepsi കുടിച്ചോളാം..