അമ്മ :എടാ എന്തു പറഞ്ഞു അവൾ? പിന്നെ അവിടെ സംസാരിച്ച വിഷയങ്ങളൊക്കെ പറഞ്ഞു സമയം കടന്നു പോയി.
ഞാൻ :പിന്നെ അമ്മേ നാളെ അച്ചുവായി പുറത്തു വരെ ഒന്നു പോണം വണ്ടി എടുക്കുവാ നാളെ അമ്മക്ക് നാളെ പോണ്ടല്ലോ ഞായർ അല്ലെ.
അമ്മ :എന്തിനാടാ പോണേ?
ഞാൻ :”അവൾക്കു ക്യാമ്പിനു ബാഗ് വാങ്ങണം അതാ.
അമ്മ :അഹ് പോയിട്ട് വാ പെട്രോൾ അവളെക്കൊണ്ട് അടിപ്പിക്കണേ മോനെ എന്നാൽ എടുത്താൽ മതി.”
ഞാൻ :ഓ പിന്നെ അവളെക്കൊണ്ട് പൊക്കോണം,ഞാൻ അടിച്ചോളാം.
അമ്മ :അഹ് അവരൊക്കെ എന്ന പറയുന്നുടാ.
ഞാൻ :” അമ്മയോട് ഇടക്ക് ചെല്ലാൻ പറഞ്ഞു പിന്നെ ഇവളെ അച്ചു തിരക്കി.
അഹ് ഞാൻ പതിയെ റൂമിലേക്ക് ചെന്ന് ഒന്നു കട്ടിലിൽ കിടന്നു. ഞാൻ കണ്ണ് തുറക്കുമ്പോൾ ഭദ്രകാളി പോലെ എന്റെ മുന്നിൽ നിൽക്കുന്നു.
അന്നു : നിനക്ക് ജീവിക്കണോ?.
ഞാൻ :എന്താടി എങ്ങനൊക്കെ.ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
അവളെ പറ്റി പറയുമ്പം എന്ന ഇത്ര കൊഞ്ചൽ. നിന്നോട് ആരാ പറഞ്ഞെ ബാഗ് വാങ്ങാൻ പോകാം എന്നൊക്കെ.
ഞാൻ :”എടി അത് പിന്നെ അമ്മ പറഞ്ഞപ്പം. സമ്മതിച്ചത്.”
അന്നു :അമ്മ പറഞ്ഞാൽ അങ്ങ് നി പോവുമോ.
ഞാൻ :പിന്നെ പോകണ്ടേ ഞാൻ പറഞ്ഞു.
അന്നു :എന്ന നി അവളുടെ കൂടെ നിന്നോ ഇങ്ങു വരണ്ട അവളുടെ ആവശ്യം അങ്ങ് ചെയ്തു കൊടുക്ക്. എനിക്കൊന്നു കൂട്ടുകാരിയുടെ അടുത്തു പോണമാ എന്നു പറഞ്ഞപ്പം എന്തായിരുന്നു വണ്ടി ഓടിക്കാൻ വയ്യ, ബാക്ക് സീറ്റ് പോയി ഇരിക്കുവാണ്.
അവളും പറയുന്നതിൽ കാര്യമുണ്ട് ഞാൻ അന്നു പോയില്ല ആ പെട്രോളിന് എനിക്ക് സിനിമക്ക് പോകണമായിരുന്നു. പെട്രോൾ അടിക്കാം പൈസ അന്നു ഇല്ലായിരുന്നു.
ഞാൻ :” നിനക്ക് എന്നാടി അന്നു പറ്റിയെ അവൾ പാവമല്ലേ. നി എന്ന എപ്പോഴും അവളോട് വഴക്ക് എനിക്ക് മനസിലാകുന്നില്ല.