അതുകൊണ്ട് പോകുന്നതിനുമുൻപ് ഒന്നുകൂടി അവളുമായിട്ട് ബന്ധപ്പെടണം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു. ഇനി ആകെ നാലഞ്ചുദിവസമാണ് അംസ്റ്റർഡാമിലുള്ളത്, അങ്ങനെ ഓരോന്ന് ആലോചിച്ചുകിടന്ന് ഞാൻ ആ രാത്രി ഉറങ്ങിപ്പോയി .
പിറ്റേദിവസം സാധാരണപോലെ രാവിലെ മീറ്റിങ്ങിനുപോയി, മീറ്റിംഗ് എന്നത്തേയുംപോലെ വൈകുന്നേരം അവസാനിച്ചു. മീറ്റിംഗ് കഴിഞ്ഞ് റെസ്‌റ്റോറന്റിൽ കോഫി കുടിച്ചിരിക്കുമ്പോൾ ഇന്നലത്തെപോലെ ഫ്രഞ്ചുകാരായ എന്റെ മേലുദ്യോഗസ്ഥർ എന്റെ അടുത്തേക്കുവന്നിട്ട്, അന്ന് വൈകുന്നേരം എട്ട് മണിയോടുകൂടി തങ്ങൾ താമസിക്കുന്ന ഹോട്ടൽറൂമിലേക്ക് ഡിന്നർ കഴിക്കാൻ വരാൻ എന്നെ ക്ഷണിച്ചു. ഞാൻ താമസിക്കുന്ന ഹോട്ടലിന് അടുത്തുള്ള മറ്റൊരു ഹോട്ടലിൽ ഒരേ റൂമിലാണ് അവർ താമസിക്കുന്നത്.
അതിനാൽ എനിക്ക് നടന്നുപോകാനുള്ള ദൂരമേയുള്ളു എന്റെ റൂമിൽനിന്ന്. അതുകൊണ്ട് ഞാൻ അവരോട് കൃത്യസമയത്തുതന്നെ എത്തിയേക്കാം എന്ന് ഉറപ്പുനൽകി റെസ്‌റ്റോറന്റിൽനിന്നിറങ്ങി റൂമിലേക്ക്പോയി.
റൂമിലെത്തിയ ഞാൻ ഒരു ചെറിയ മയക്കത്തോടെ അൽപ്പനേരം റസ്റ്റ് എടുത്തിട്ട് കുളിച്ചു ഫ്രഷ് ആയി. മേലുദ്യോഗസ്ഥരുടെ അടുത്തേക്ക് ഡിന്നറിനുപോകുന്നതുകൊണ്ട് കുളിയൊക്കെക്കഴിഞ്ഞ് അൽപ്പം സമയമെടുത്ത് നല്ലപോലെ മേക്കപ്പ് ചെയ്ത് ഒരുങ്ങി.
ശേഷം ഞാൻ എന്റെ റൂം ലോക്ക്ചെയ്ത് അവിടെനിന്നിറങ്ങി. ഒരു പത്തുമിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളു അവർ താമസിക്കുന്ന ഹോട്ടലിലേക്ക്. ഞാൻ കൃത്യം എട്ടുമണിക്കുതന്നെ അവരുടെ റൂമിന്റെ മുന്നിലെത്തി. എന്നിട്ട് റൂമിന്റെ കാളിങ്ബെൽ അമർത്തി.ഫിലിപ്പാണ് റൂമിന്റെ വാതിൽ തുറന്നത്. അദ്ദേഹം എന്നെ അകത്തേക്ക് ക്ഷണിച്ചു.
കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരായതുകൊണ്ട് അവർക്ക് ഉയർന്ന നിലവാരമുള്ള സൂട്ട്റൂമാണ് കമ്പനി നൽകിയിരിക്കുന്നത്. വളരെ വിശാലമായ ഹാളും ബെഡ്‌റൂമും ഡൈനിംഗ്റൂമുമൊക്കെയുള്ള ഗംഭീരൻ മുറി. ഞാൻ അകത്തേക്ക് കയറിയപ്പോൾ ലോറെൻസ് റൂമിലെ ഹാളിൽ ടീവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു.