ആംസ്റ്റർഡാം നൈറ്റ്സ് [Jon]

Posted by

സെലിനും അവളുടെ ലാപ്ടോപ്പും ആണ് അതിനുള്ള കാരണക്കാർ. ഒരു ഞായറാഴ്ച്ച വൈകുന്നേരമാണ് ഞാൻ ഹോസ്റ്റലിൽ സെലിനും മെർലിനുമൊപ്പം ജോയിൻ ചെയ്യുന്നത്. എക്സാമൊക്കെ വരുന്നതുകൊണ്ട് രാവിലെ പള്ളിയിൽ പോയി സർവ്വ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചിട്ടാണ് വൈകുന്നേരം ഹോസ്റ്റലിലേക്ക് എത്തിയത്.

ഹോസ്റ്റലിലേക്ക് പോകുന്നതുകൊണ്ട് കൂട്ടുകാർക്കു കൊടുക്കാൻ മമ്മി ചില കോട്ടയം സ്പെഷ്യൽ പലഹാരങ്ങളൊക്കെ ഉണ്ടാക്കി തന്നുവിട്ടിരുന്നു. അങ്ങനെ ഹോസ്റ്റലിൽ എത്തി പലഹാരങ്ങളൊക്കെ ഫ്രണ്ട്സിനു വിതരണം ചെയ്തു, ഞാനും ഹാപ്പി ഫ്രണ്ട്സും ഹാപ്പി. ഞാനാണെങ്കിൽ ആദ്യമായിട്ടാണ് വീട്ടിൽ നിന്ന് മാറിനിൽക്കുന്നത്, അതിന്റെയൊരു ചെറിയ ടെൻഷനൊക്കെ മനസ്സിലുണ്ട്, എങ്കിലും സെലിനും മെർലിനുമുണ്ടല്ലോ എന്നതായിരുന്നു ഒരു ആശ്വാസം.
അങ്ങനെ ഹോസ്റ്റലിലെ ആദ്യദിവസം ഞാനും മെർലിനും സെലിനും ഡിന്നർ കഴിച്ച് തിരിച്ചു റൂമിൽ എത്തി. ഹോസ്റ്റലൊക്കെ നല്ല വൃത്തിയുള്ള മുറ്റവും വരാന്തകളും മുറികളും നിറഞ്ഞ നല്ല ഗംഭീര ബിൽഡിംഗ്‌ ആയിരുന്നു.

കണ്ടാൽ ഒരു ലേഡീസ് ഹോസ്റ്റൽ ആണെന്ന് പറയുകയേ ഇല്ല.
റൂമിലെത്തിയ ഞങ്ങൾ എല്ലാരേയുംപോലെ തന്നെ ഹോസ്റ്റലിലേയും കോളേജിലെയും വിശേഷങ്ങളും പിന്നെ ചില കൊച്ചുവർത്തമാനങ്ങളും നാട്ടുവിശേഷങ്ങളും ഒക്കെ പറയാൻ തുടങ്ങി.

റൂമിൽ ഞാൻകൂടി ജോയിൻ ചെയ്തതുകൊണ്ട് ഹോസ്റ്റൽ ഇൻചാർജ് എനിക്ക് ഒരു കട്ടിലും ബെഡും എക്സ്ട്രാ അനുവദിച്ചിരുന്നു. എക്സാം പീരീഡിൽ മാത്രം ഇങ്ങനെ കുട്ടികൾക്ക് ജോയിന്റ് സ്റ്റടിക്കുള്ള സൗകര്യം ഹോസ്റ്റൽ അധികൃതർ ചെയ്തു കൊടുത്തിരുന്നു.

ഞങ്ങൾ മൂവരും അങ്ങനെ പലതും പറഞ്ഞിരിക്കുമ്പോഴാണ് റൂമിലെ ടേബിളിന്റെ പുറത്തു ഒരു ലാപ്ടോപ് ഇരിക്കുന്നതു ഞാൻ കണ്ടത്. ഇത് ആരുടേയാണെന്നു ഞാൻ ചോദിച്ചു, അപ്പൊ സെലിൻ പറഞ്ഞു,  എന്റെയാടി ഞാൻ ഓസ്ട്രേലിയയിൽ നിന്ന് കൊണ്ടുവന്നതാ എന്ന്. ഓഹ് അപ്പൊ അത്യാവശ്യം ബ്രൗസ് ചെയ്യാനും സിനിമ കാണാനും ഉള്ള സൗകര്യമായല്ലോ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ ആ ലാപ്ടോപ് കയ്യിലെടുത്തു,

Leave a Reply

Your email address will not be published. Required fields are marked *