എന്നെ അവർ കൊണ്ടുപോയത് ഹാളിന് സമീപം തന്നെയുള്ള ഒരു വലിയ റൂമിലേക്കാണ്. ആ റൂമിൽ ഒരു വലിയ കൗണ്ടറുണ്ട്, കൗണ്ടറിൽ ഒരു നാൽപ്പത്തുവയസ്സ് പ്രായം തോന്നുന്ന ഒരു സ്ത്രീയും ഒന്നുരണ്ടു പുരുഷന്മാരും കുറച്ച് കമ്പ്യൂട്ടറുകളുമൊക്കെയുണ്ട്. ആ റൂമിന്റെ ഭിത്തിയിലുള്ള ഒരു വലിയ ടിവി യിൽ കുറെയേറെ റൂമുകളുടെ വിവരങ്ങൾ കാണിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അതിൽ ആളുകൾ ഉള്ള റൂമുകൾ , ഇല്ലാത്ത റൂമുകൾ ആളുകളുടെ എണ്ണം, റൂം ഉപയോഗിക്കാൻ തുടങ്ങിയ സമയം തുടങ്ങി പല വിവരങ്ങളും കാണിച്ചുകൊണ്ടിരിക്കുന്നു. ഉടനെ കൗണ്ടറിൽ ഇരുന്ന സ്ത്രീ എന്നെ വിളിച്ചിട്ട് അവരുടെ സമീപത്തുള്ള കമ്പ്യൂട്ടറിന്റെ മുന്നിൽ എന്നോട് ഇരിക്കാൻപറഞ്ഞു. എന്നെ ഒന്ന് വിഷ് ചെയ്തശേഷം ഞാൻ എവിടുന്നാണ് വരുന്നത്, അംസ്റ്റർഡാമിൽ എന്ത് ചെയ്യുന്നു, എത്രനാൾ ഇവിടെയുണ്ടാകും തുടങ്ങിയ കാര്യങ്ങളൊക്കെ എന്നോട് വലിയ ഫ്രണ്ട്‌ലി ആയിട്ട് ചോദിച്ചു. പിന്നെ ഒരു സെക്സ് ക്ലബ്ബിൽ സെക്സ് ആസ്വദിക്കാനല്ലാതെ വേറൊന്നിനും വരേണ്ടതില്ല എന്ന് ആ സ്ത്രീക്ക് അറിയാവുന്നതുകൊണ്ട് ഉടനെതന്നെ അവർ എനിക്ക് ഏതുതരത്തിലുള്ള സെക്സ് സർവീസ്സാണ് വേണ്ടത് എന്ന് ചോദിച്ചു.
ചോദ്യം കേട്ട് എനിക്ക് വീണ്ടും ഉത്തരം മുട്ടി. ആ സ്ത്രീ അപ്പോൾത്തന്നെ എന്റെ മുന്നിലുള്ള കമ്പ്യൂട്ടറിൽ അവരുടെ ക്ലബ്ബിന്റെ വെബ്സൈറ്റ് ഓപ്പൺചെയ്തു. എന്നിട്ട് ആ ക്ലബ്ബിൽ ലഭിക്കുന്ന ലൈംഗികസേവനങ്ങൾ ചിത്രങ്ങളും വീഡിയോകളും സഹിതം എനിക്ക് കാണിച്ച് തന്ന് വിവരിക്കാൻ തുടങ്ങി. ആ സ്ത്രീയുടെ വിവരണങ്ങളും കമ്പ്യൂട്ടറിലെ രംഗങ്ങളും കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഞാൻ എത്തിച്ചേർന്നിരിക്കുന്നത് ലൈംഗികതയുടെ ഒരു മാസ്മരിക ലോകത്താണെന്ന്.
അതിനുശേഷം അവർ ആ ക്ലബ്ബിലെ ലൈംഗികസേവനങ്ങൾക്കുള്ള സബ്സ്ക്രിപ്ഷൻ സകീമുകളെക്കുറിച്ചു പറയാൻ തുടങ്ങി. പല തരത്തിലുള്ള സ്കീമുകൾ അവിടെ ലഭ്യമാണ്. ഒരു ദിവസത്തിനുള്ളത്, ഒരാഴ്ച്ചക്കുള്ളത്, ഒരു മാസത്തിനുള്ളത് അങ്ങനെ ഒരു വർഷത്തേക്കുള്ള സ്കീം വരെ അവിടെയുണ്ട്. മുൻകൂർ പണമടച്ച് ഒരു സ്കീം സബ്സ്ക്രൈബ് ചെയ്താൽ ആ സ്കീമിന്റെ കാലാവധി തീരുംവരെ നമുക്കിഷ്ടമുള്ള ലൈംഗികസേവനം ആ ക്ലബ്ബിൽനിന്നും ലഭിക്കും.