അതെന്താണ് എന്നറിയാൻ ഉടനെതന്നെ ആ കാർഡിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ ഞാൻ വായിച്ചു നോക്കി. അതൊരു സെക്സ് ക്ലബ്ബിന്റെ വിസിറ്റിങ് കാർഡ് ആയിരുന്നു. അതിൽ ആ ക്ലബ്ബിന്റെ ലൊക്കേഷനും കോൺടാക്ട് നമ്പറും അവിടുത്തെ പ്രോഗ്രാമുകളുടെ വിവരങ്ങളുമൊക്കെയാണ് ഉണ്ടായിരുന്നത്. ഞാൻ എന്നിട്ട് വാങ്ങിയ സാധനങ്ങളുടെ പണവും കൊടുത്ത് അവിടെനിന്നും ഇറങ്ങി. ആ സെക്സ് ടോയ് ഷോപ്പിൽനിന്നും ഇറങ്ങിയ എന്റെ മനസ്സിൽ നിറയെ, ഷോപ്പിലെ പെൺകുട്ടി നൽകിയ കാർഡിൽ പറഞ്ഞിരിക്കുന്ന സെക്സ് ക്ലബ്ബിന്റെ ചിന്തകളായി.
നമ്മുടെയൊക്കെ നാട്ടിൽ ആർക്കും പരിചയമില്ലാത്ത, കേട്ടുകേൾവിപോലും ഇല്ലാത്ത ഒരു കാര്യം. ക്ലബ് എന്തായാലും ഒന്ന് വിസിറ്റ് ചെയ്യാൻതന്നെ ഞാൻ തീരുമാനിച്ചു. നൈറ്റ് ടൈമിലാണ് ക്ലബ് ആക്റ്റീവ് ആകുന്നത്. അതുകൊണ്ട് ഞാൻ വീണ്ടും കുറച്ച് ഷോപ്പിങ്ങും കാര്യങ്ങളുമൊക്കെയായി വൈകുന്നേരംവരെ സമയം തള്ളിനീക്കി.
അങ്ങനെ രാത്രി ഒരു ഒമ്പതുമണിയോടുകൂടി ഞാൻ ഡിന്നർ എല്ലാം കഴിഞ്ഞ് എനിക്ക് കിട്ടിയ വിസിറ്റിങ്ങ് കാർഡിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തെത്തി, ക്ലബ് കണ്ടുപിടിച്ചു. വലിയൊരു ക്ലബ് ആണ്. ക്ലബിന് മുന്നിൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യം, അവിടെ നിറയെ കാറുകളും.ഞാൻ നടന്ന് ക്ലബ്ബിന്റെ കവാടത്തിന് അടുത്തേക്കെത്തി. കവാടത്തിനു മുന്നിൽ വളരെ ആരോഗ്യവാന്മാരായ രണ്ടുമൂന്നു സെക്യൂരിറ്റി സ്റ്റാഫുകൾ പരസ്പരം സംസാരിച്ച് നിൽക്കുന്നു.
കവാടത്തിന്റെ മുകളിൽ ക്ലബ്ബിന്റെ പേരെഴുതിയ ബോർഡ് പല നിറങ്ങളിൽ മിന്നിത്തിളങ്ങുന്നു. പക്ഷെ സെക്യൂരിറ്റി സ്റ്റാഫിനെയല്ലാതെ മറ്റാരെയും അവിടെ കാണുന്നില്ല. ഞാൻ അൽപ്പം ടെൻഷനോടെ അവരുടെ അടുത്തേക്ക് ചെന്നു. അവർ എന്റെ കയ്യിലുള്ള ഐഡന്റിറ്റി കാർഡ് ആയ പാസ്പോർട്ട് വാങ്ങി പരിശോധിച്ചു, എന്നിട്ട് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് എന്റെ ശരീരവും ബാഗും ചെക്ക് ചെയ്തു. കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം അതിലൊരാൾ എനിക്ക് അകത്തേക്ക് പോകാൻ ക്ലബ്ബിന്റെ വാതിൽ തുറന്നുതന്നു.