പിന്നെ ഓഫീസ് ടൈം കഴിഞ്ഞാൽ ബോണി വീട്ടിലുണ്ടാകുമല്ലോ. അങ്ങനെ എനിക്ക് പോകേണ്ട ദിവസം വന്നെത്തി. രാവിലെ പത്തു മണിക്ക് ബാംഗ്ലൂർ എയർപോർട്ടിൽ നിന്നാണ് ഫ്ലൈറ്റ്. ബോണി രാവിലെതന്നെ എന്നെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്ത് ഒരു “ഓൾ ദി ബെസ്റ്റ് ” പറഞ്ഞിട്ട് തിരിച്ചു പോന്നു.
ബാംഗ്ലൂരിൽ നിന്ന് ആകെ പന്ത്രണ്ട് മണിക്കൂർ യാത്രയുണ്ട് എനിക്ക്. ഫ്ലൈറ്റ് ഡിലെ ഒന്നും ഉണ്ടായിരുന്നില്ല, കൃത്യസമയത്തുതന്നെ വിമാനം ബാംഗ്ലൂരിൽ നിന്ന് പറന്നു. പിന്നെ അംസ്റ്റർഡാം എത്തുന്നതുവരെ ഞാൻ പാട്ടുകേൾക്കലും മൂവീസ് കാണലുമൊക്കെയായി സമയം കളഞ്ഞു.അങ്ങനെ പറഞ്ഞ സമയത്തുതന്നെ ഫ്ലൈറ്റ് അംസ്റ്റർഡാമിൽ ലാൻഡ് ചെയ്തു.
ഈ കഥക്ക് കാരണമായ സംഭവങ്ങൾ നടന്ന നാട്ടിൽ.
ഞാൻ ഇമ്മിഗ്രേഷൻ പരിശോധനയൊക്കെ കഴിഞ്ഞ് എയർപോർട്ടിനു വെളിയിൽ ഇറങ്ങി. അത്യാവശ്യം തണുപ്പുള്ള നല്ല ക്ലൈമറ്റ്. അവിടെ എന്നെ പിക്ക് ചെയ്യാൻ ആളെയും, താമസിക്കാൻ നഗരത്തിലെ ഒരു സ്റ്റാർ ഹോട്ടലിൽ റൂമും കമ്പനി തന്നെ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു.ഹോട്ടൽറൂമിൽ ചെന്നയുടനെ ഞാൻ ഒന്ന് ഫ്രഷ് ആയി. ഫ്ലൈറ്റിൽ ഒരേ ഇരിപ്പായിരുന്നില്ലേ.
എന്നിട്ട് ഫോണെടുത്ത് ഞാൻ ഇവിടെ എത്തിയ വിവരം ബോണിയെ വിളിച്ചറിയിച്ചു. കുഞ്ഞ് സുഖമായി ഇരിക്കുന്നെന്നും നീ ഇവിടുത്തെ കാര്യങ്ങൾ ആലോചിച്ചു ടെൻഷൻ അടിക്കേണ്ട എന്നും ബോണി പറഞ്ഞു. നല്ല യാത്രക്ഷീണമുള്ളതുകൊണ്ട് ഫുഡ് കഴിച്ച് ഞാൻ വേഗം കിടന്നുറങ്ങി. അടുത്ത ദിവസം കോൺഫറൻസ് തുടങ്ങുവാണ്. അങ്ങനെ അടുത്ത ദിവസം രാവിലെ കോൺഫറെൻസിന് പോകാനായിട്ട് ഞാൻ കുളിച്ച് നല്ല സുന്ദരിയായിട്ട് ഒരുങ്ങി.
എക്സിക്യൂട്ടീവ് സ്റ്റൈൽ വേഷമാണ്. കോൺഫറൻസ് നടക്കുന്നത് നഗരത്തിലെത്തന്നെ മറ്റൊരു ഹോട്ടലിൽ ആണ്. അങ്ങോട്ട് പോകാനായി കമ്പനി തന്നെ ഏർപ്പാടാക്കിയ വാഹനം കൃത്യസമയത്തു വന്നു. മീറ്റിംഗുകൾക്ക് പോകാനും വരാനും കമ്പനി തന്നെ ഞാൻ ഇവിടെയുള്ള ഒരുമാസത്തേക്ക് വാഹനം അറേഞ്ച് ചെയ്തിട്ടുണ്ട്. അങ്ങനെ എന്റെ കാർ മീറ്റിംഗ് നടക്കുന്ന ഹോട്ടലിൽ എത്തി. അധികം താമസിയാതെ മീറ്റിംഗിൽ പങ്കെടുക്കേണ്ട എല്ലാവരും എത്തിച്ചേർന്നു. എന്നിട്ട് ഞങ്ങളെല്ലാവരും പരസ്പരം പരിചയപ്പെട്ടു.