ആംസ്റ്റർഡാം നൈറ്റ്സ് [Jon]

Posted by

ഞാൻ മറ്റേണിറ്റി ലീവിൽ ആയതുകൊണ്ട് വീണ്ടും ഒരു മൂന്ന് മാസംകൂടി ബോണിയുടെ വീട്ടിൽതന്നെ നിന്നു. അങ്ങനെ എന്റെ മറ്റേണിറ്റി  ലീവിന്റെ കാലാവധി അവസാനിച്ചു. വീട്ടുകാർ എല്ലാവരും ചേർന്ന് എന്നെയും കുഞ്ഞിനേയും ബാംഗ്ലൂരിൽ കൊണ്ടുവന്നു വിട്ടു. രണ്ട് ദിവസം എല്ലാവരും ബാംഗ്ലൂരിൽ താമസിച്ചശേഷം വീട്ടുകാർ തിരികെ നാട്ടിലേക്ക് തിരിച്ചു. ബാംഗ്ലൂരിലെ സാഹചര്യമായിട്ട് കുഞ്ഞ് ഒന്ന് അഡ്ജസ്റ്റ് ആകാൻവേണ്ടി ഞാൻ ഒരാഴ്ച്ചകൂടി ലീവ് എടുത്തു.

ലീവിന് ശേഷം ജോയിൻ ചെയ്യേണ്ടതുള്ളതുകൊണ്ട് വീട്ടിൽ കുഞ്ഞിനെ നോക്കാൻ സ്ഥിരമായിട്ട് ഒരാളെ വെച്ചു. ഞാൻ അങ്ങനെ വീണ്ടും കമ്പനിയിൽ ജോയിൻ ചെയ്തു. ജോലി പഴയപോലെ കുഴപ്പമില്ലാതെ തന്നെ പോയിക്കൊണ്ടിരുന്നു. ഒരുദിവസം  എന്നെ പതിവില്ലാതെ ഞങ്ങളുടെ പ്രൊജക്റ്റ്‌ മാനേജർ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിന്റെ റൂമിലേക്ക്‌ കയറിച്ചെന്ന എന്നോട് അദ്ദേഹം ഇരിക്കാൻ പറഞ്ഞു.

ഞാൻ മാർക്കറ്റിങ്ങിൽ പിജി എടുത്തിട്ടുള്ള കാര്യം മുൻപൊരിക്കൽ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതിനെപ്പറ്റി പറയാനാണ് അദ്ദേഹം എന്നെ വിളിച്ചിരിക്കുന്നത്. ഇപ്പൊ നമ്മുടെ കമ്പനിയിലെ മാർക്കറ്റിംഗ് ഡിവിഷനിൽ നല്ലൊരു പോസ്റ്റിൽ ഒഴിവു വന്നിട്ടുണ്ടെന്നും താല്പര്യമുണ്ടെങ്കിൽ ഒരാഴ്ച്ചക്കുള്ളിൽ HR ആയിട്ടു സംസാരിച്ചിട്ട് അപ്ലൈ  ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നല്ലൊരു ഓഫർ ആയതുകൊണ്ട് ഭർത്താവുമായിട്ട് ആലോചിച്ചിട്ട് റിപ്ലൈ ചെയ്യാമെന്ന് ഞാൻ  അദ്ദേഹത്തോട് പറഞ്ഞു.അന്ന് വൈകുന്നേരം വീട്ടിലേക്ക് വന്ന ഞാൻ ബോണിയോട് ഈ കാര്യം ഡിസ്കസ്സ് ചെയ്തു. കേട്ടപാടെ ബോണി ഇതൊരു നല്ല ഓഫർ ആണല്ലോ, വിട്ടുകളയണ്ട എന്നു പറഞ്ഞു.

ബോണിയുടെ ഭാഗത്തുനിന്നും നല്ല മറുപടി കിട്ടിയതുകൊണ്ട് പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല. അടുത്തദിവസം തന്നെ ആ പോസ്റ്റിനു വേണ്ടി അപ്ലൈ ചെയ്തു. അതിനുശേഷം ഒരാഴ്ച്ച കഴിഞ്ഞപ്പോൾ HR മാനേജർ എന്നെ ഇന്റർവ്യൂവിന് വിളിച്ചു. പക്ഷെ ഞാൻ കരുതിയിരുന്നപോലെ വലിയ ടഫ് ആയിട്ടുള്ള ഇന്റർവ്യൂ ഒന്നും എനിക്കുണ്ടായില്ല. ചിലപ്പോ കൊച്ചിയിലും ബാംഗ്ലൂരിലുമായി കഴിഞ്ഞ പത്ത് വർഷത്തിലധികമായിട്ട് ജോലി ചെയ്ത് ഈ കമ്പനിയിൽ ഞാൻ നല്ലൊരു പ്രൊഫൈൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *