ആംസ്റ്റർഡാം നൈറ്റ്സ് [Jon]

Posted by

ഏതായാലും ഒരു കുഞ്ഞിനുവേണ്ടിയുള്ള ശ്രമങ്ങൾക്ക് ആദ്യമൊന്നും ഫലം കണ്ടില്ല. ചിലപ്പോ കുറച്ചുകാലമായിട്ട് ലൈംഗികബന്ധമൊക്കെ മോശമായിരുന്നതുകൊണ്ടാകാം. പക്ഷെ ഞങ്ങൾ നിരാശപ്പെട്ടൊന്നുമില്ല, വീണ്ടും ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ കുഞ്ഞിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി ഏതാണ്ട് ഒരു വർഷം തികയാറായപ്പോൾ അതിന് ഫലം കണ്ടു. ഞാൻ ഗർഭിണിയായി. ബോണിക്കും എനിക്കും വളരെ സന്തോഷമുള്ള നിമിഷങ്ങളായിരുന്നു അത്. പ്രായം മുപ്പത്തിമൂന്നിന് അടുക്കെ ആയതുകൊണ്ട് കോംപ്ലിക്കേഷൻസ്  ഒഴിവാക്കാൻ ഡോക്ടർ ആദ്യത്തെ മൂന്ന് മാസം പരിപൂർണ റസ്റ്റ്‌ വേണെമെന്ന് നിർദേശിച്ചു.

കാരണം ഡെലിവറി ആകുമ്പോഴേക്കും പ്രായം മുപ്പത്തിനാല് ആകാറാവും. ഞാൻ അതുകൊണ്ട് മൂന്നുമാസത്തെ ലോങ്ങ്‌ലീവ് എടുത്തു. ബോണി ജോലിക്കുപോകുമ്പോൾ ഞാൻ വീട്ടിൽ തനിച്ചാകുന്നതുകൊണ്ട് വീട്ടിൽ സഹായത്തിന് ഒരു സ്ത്രീയെയും നിർത്തി. കാര്യങ്ങൾ കുഴപ്പമില്ലാതെ മുന്നോട്ടുപോയി. മൂന്നുമാസം വരെയും എനിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഞാൻ പിന്നീട് ജോലിക്ക് പോകാൻ തുടങ്ങി. അങ്ങനെ എന്റെ ഗർഭകാലം യാതൊരു പ്രശ്നങ്ങളും ഇല്ലാതെ തന്നെ കടന്നുപോയി. ഡെലിവറിയുടെ സമയം ആകാറായപ്പോഴേക്കും നാട്ടിൽനിന്ന്  അപ്പനും അമ്മയും വന്ന് എന്നെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

 

പ്രസവം നാട്ടിൽ വച്ചാകുമ്പോൾ എല്ലാകാര്യത്തിനും ആളുകൾ ഉണ്ടല്ലോ. ബോണിക്കും അതുതന്നെയായിരുന്നു താല്പര്യം. അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് ഞാൻ ഒരു അമ്മയായി. എനിക്കും ബോണിക്കും ഞങ്ങളുടെ വീട്ടിലുള്ളവർക്കും എല്ലാം സന്തോഷത്തിന്റെ നിമിഷം. അങ്ങനെ ഞങ്ങളുടെ കുഞ്ഞ് ഒരു വൈകി വന്ന വസന്തമായതുകൊണ്ട് എല്ലാവർക്കും വല്യ കാര്യമായിരുന്നു കുഞ്ഞിനെ.

ദിവസങ്ങൾ വീണ്ടും കടന്നുപോയിക്കൊണ്ടിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ മാമ്മോദീസയും നടത്തി എന്നെയും കുഞ്ഞിനേയും ബോണിയുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ചടങ്ങ് നല്ല ഗംഭീരമായിത്തന്നെ നടത്തി. നാട്ടിലുള്ള ഫ്രണ്ട്സും ഞങ്ങൾ ഇരുവരുടെ  ബന്ധുക്കളും ബാംഗ്ലൂരിൽ നിന്ന് എന്റെയും ബോണിയുടെയും കമ്പനിയിലെ ഫ്രണ്ട്സും തുടങ്ങി എല്ലാവരും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിനുശേഷം രണ്ടുദിവസം കഴിഞ്ഞ് ബോണി ബാംഗ്ലൂരിന് പോയി.

Leave a Reply

Your email address will not be published. Required fields are marked *