ഞാൻ കടലിനടിയിൽ നിന്നും പുറത്തേക്കെഴുന്നേറ്റു. ” ചേച്ചി ഞാനെങ്ങനെ പുറത്തേക്ക് പോകും ” എനിക്ക് എങ്ങനേലും ഈ വീടിന് പുറത്ത് പോയാൽ മതി എന്നായി.
മായ : നീ എന്ത് നോക്കി നിക്കുവാ ഇങ്ങോട്ടു വന്നെ …. (മായ നടന്നു പിന്നാലെ ഞാനും , അവൾ ഡോറു പതിയെ തുറന്നു ) നീ ഇവിടെ
നിക്ക് ഞാനൊന്നു നോക്കട്ടെ.
അവൾ ഹാളിലേക്കിറങ്ങി ചുറ്റുപാടും നോക്കി. സേഫ് ആണ് മായ പുറത്തേക്ക് വരാൻ കൈ കാണിച്ചു. ഞാൻ റോബോട്ട് പോലെ നേരെ മുറിയിൽ നിന്നും മായയെ കടന്ന് ഹാളിൽ കൂടി നേരെ വീടിനു പുറത്തേക്ക് നടന്നു. ഹോ ആശ്വാസമായി പുറത്തെത്തിയ ഞാൻ ശ്വാസം തിരികെ കിട്ടിയ സമാധാനത്തിൽ സൈറ്റിലേക്ക് നടന്നു. സമയം 4 മണി ആയി. ഞാൻ സൈറ്റിലെത്തിയപാടെ വസ്ത്രം മാറി ബൈക്കുമെടുത്ത് വീടിനെ ലക്ഷ്യം വച്ചു.
Wait…. Wait….Wait എന്തോ മറന്നല്ലോ …. ആഹ് …… കിട്ടിപ്പോയ്… ബൈക്ക് നിർത്തി പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു കൂൾ എടുത്ത് ചുണ്ടിനിടയിൽ തിരികിയിട്ട് യാത്ര ആരംഭിച്ചു. Ride Mode on😂
വീട്ടിലെത്തി കുളിയും ബാക്കി പരിപാടികളും കഴിഞ്ഞ് എന്റെ കിടക്കയിൽ ഞാൻ സ്ഥാനം പിടിച്ചു. ഫോണെടുത്ത് നോക്കി,ലല്ലുവിന്റെ 3 മിസ്സ്ഡ് കാേൾസ് ഉണ്ട്. തിരികെ വിളിക്കാൻ നിന്നില്ല. വിളിച്ചാൽ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങേണ്ടി വരും. എന്തോ ഇന്നതിന് എനിക്ക് പുറത്തേക്ക് പോകാൻ തോന്നുന്നില്ല. ഇന്നത്തെ സംഭവങ്ങളോർത്ത് എന്റെ മനസ്സിൽ എന്തോ ഒരു സന്തോഷം, ആ സന്തോഷം അനുഭവിക്കണമെങ്കിൽ ഇതുപോലെ ശാന്തമായ അന്തരീക്ഷത്തിൽ തനിച്ചാകണം. അല്പ സമയത്തിനുള്ളിൽ തന്നെ നിദ്രദേവി എന്നെ കവർന്നെടുത്തു.
“എന്തുറക്കമാടാ ഇത് നിനക്ക് കഴിക്കാനൊന്നും വേണ്ടേ ? സമയം 8:30 ആയി. എഴുന്നേൽക്ക് കഴിച്ചിട്ട് പോയി കിടക്ക്, പതിവില്ലാത്ത അവന്റെ ഒരു ഉറക്കം” ഞാൻ എഴുന്നേറ്റ് ആദ്യം തന്നെ ഫോണെടുത്ത് നോക്കി. പിന്നേം ലല്ലുവിന്റെ മിസ്സ്ഡ് കോൾ. ഫോൺ സൈലന്റ് ആയിരുന്നു.ഞാൻ ഇപ്രാവശ്യം തിരികെ വിളിച്ചു.