ഞാൻ ഫോണെടുകാനായ് എൻ്റെ പോക്കറ്റ് തപ്പി “ശ്ശെ! മൊബൈൽ അവൻ്റെ കയ്യിലാ,പേടിക്കാനൊന്നുമില്ല,അവനിവിടെവിടേലും കാണും, ചിലപ്പോ ബൈക്കിനടത്തേക്ക് പോയ് കാണും.നീ സമാധാനമായിട്ട് അകത്തേക്ക് പൊക്കോ…വാ ഞാൻ കൊണ്ടാക്കാം” അവളെ ആശ്വസിപ്പിച്ചു ധൈര്യം കൊടുത്തു കൊണ്ട് ഞാൻ അവളുടെ കൈയ്യും കോർത്ത് നടന്നു.
‘“മം… ഛെ എന്താ ഇത്, മതി മതി” മായയുടെ റൂമിനരികിലെ ജനാലക്കരികിലെത്തിയപ്പോൾ ഒരു പെണ്ണിൻ്റെ അടക്കിപ്പിടിച്ചുള്ള സംസാരം കേട്ട ഞാനും മായയും പരസ്പരം നോക്കി. മായയുടെ റൂമിനുള്ളിൽ നിന്നായിരുന്നു ആ കൊഞ്ചൽ നാദം.ഒരു നിമിഷം ഞങ്ങൾ ഇരുവരും സ്തംഭിച്ചു നിന്നു…
തുടരും…