21ലെ പ്രണയം 5 [Daemon]

Posted by

 

‘“ ഏഹ്…….. എൻ്റെ പൊന്നു മൈരെ നിനക്ക് പ്രാന്താണ്. നമ്മൾ അവൾ അവൾ എന്ന് പറയുന്നത് കൊണ്ട് ഈ അവളില്ലെ അവൾ കോളേജിൽ പിടിക്കണ കല്യാണപ്രായം എത്തി നിൽക്കണ കുട്ടി അല്ല, സ്കൂളിൽ പടിക്കണ പിള്ളേരുളള ഒരു തള്ളയാണ് “

 

“ അളിയാ അതൊന്നും എനിക്ക് ഒരു പ്രശ്നമല്ല. എനിക്ക് അവളെ വേണം”

 

‘“ നീ നടക്കുന്ന കാര്യം വല്ലതും പറ.ഇതൊക്കെ കെട്ടറെങ്ങുമ്പോ നീ വിട്ടോളും. ഇതൊന്നും നടപടിയാവണ കേസ്സല്ല”

 

‘“ അല്ലടാ ഞാൻ സീരിയസായിട്ടാ പറഞ്ഞെ. എന്താ നിനക്ക് വിശ്വാസവില്ലെ, വാ വണ്ടീ കേറ് അവളെ കാണാൻ പോവാം” ഞാൻ ബൈക്കിനടുത്തേക്ക് നടന്നു.

 

‘“ടേയ് എവിടെ പോണ്, ബാക്കി സാധനോം അടിച്ച് വീട്ടി പോയ് കെടന്നൊറങ്ങ്”

 

“നീ വരില്ലെ എൻ്റെ കൂടെ, എനിക്ക് കാണണം അവളെ ഇപ്പൊ. നീ വന്നില്ലെങ്കി ഞാൻ ഒറ്റയ്ക്ക് പോവും “ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

 

‘’എടാ സമയം നോക്ക് 12 ആയ് ഈ രാത്രി എങ്ങനെ കാണാനാ. നാളെ രാവിലെ പോവാം”

 

“ ഒരു മാറ്റവുമില്ല, നീ വരുന്നൊണ്ടേൽ കേറ്”

 

ഇനി സംസാരിച്ചിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ടാവാം അവൻ ബൈക്കിൽ കയറി. ആടിയുലഞ്ഞ് ബൈക്ക് മുന്നിലേക്ക് പാഞ്ഞു ലക്ക് കെട്ട ഞങ്ങളേയും കൊണ്ട്.

 

മായയുടെ വീടിനു കുറെ അകലെ ബൈക്ക് സൈഡാക്കി ഞങ്ങളിറങ്ങി, പതിയെ അവളുടെ വീടിനെ ലക്ഷ്യമാക്കി നടന്നു.

 

‘“ എടാ ഇത് വേണോ, ഈ രാത്രി ആരേലും കണ്ടാൽ അടിയുടെ പെരുന്നാളായിരിക്കും”ലാലു ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ട് എന്നോടായി അരണ്ട ശബ്ദത്തിൽ പറഞ്ഞു കൊണ്ട് ഒപ്പം നടന്നു.

 

“വേണം, പേടിയുണ്ടെങ്കി നീ വണ്ടിയുടെ അടുത്ത് പോയ് നില്ല് “

 

“ പിന്നേ… കിട്ടുന്നെങ്കി ഒരുമിച്ച് നിന്ന് കൊള്ളാം, ഒറ്റയ്ക്ക് നിന്ന് അടിവാങ്ങുന്നതിലും നല്ലത് അതാ “

Leave a Reply

Your email address will not be published. Required fields are marked *