നീണ്ട നേരത്തെ മൗനം… എന്നിൽ മാത്രമല്ല അച്ചനിലും…
ഞാൻ പോകുന്നതിൽ എല്ലാവർക്കും നല്ല വിഷമമുണ്ട്…
പക്ഷെ., ആരും
അത് പുറത്തുകാട്ടുന്നില്ല.., അത്രമാത്രം…
” മോൻ.. മോനെന്താ ഈ ആലോചിക്കുന്നത്…
ഏറെ നേരത്തെ മൗനത്തിനു ഒടുവിൽ അച്ചൻ വീണ്ടും എന്നെ നോക്കി ചോദിച്ചു…
ഞാൻ ഒരുനിമിഷം മുഖമുയർത്തി അച്ചന്റെ മുഖത്തേക്കു തന്നെ നോക്കി..അച്ചന്റെ മിഴികൾ വല്ലാതെ നിറഞ്ഞിരിക്കുന്നു… എങ്കിലും അയാളത് പുറത്തു കാട്ടുന്നില്ല.. പുഞ്ചിരിക്കാൻ ശ്രമിക്കുകയാണ്.. മൗനമായ പുഞ്ചിരി…
“അച്ചൻ എന്തിനാ കരയുന്നെ…
ഇടറിയ ചുണ്ടിഴകൾ പതിയെ കടിച്ചമർത്തിക്കോണ്ട് ഞാൻ അയാളെ നോക്കി തുടർന്നു…
” അച്ചൻ വിഷമിക്കണ്ട.. എനിക്കറിയാം.. എന്റെ നല്ലഭാവിയോർത്താ അച്ചൻ എന്നെ അയാൾക്കൊപ്പം പറഞ്ഞയക്കുന്നതെന്ന്…
അച്ചനെ ആശ്വസിപ്പിക്കാൻ എന്നോണം ഞാൻ പതിയെ പുഞ്ചിരിക്കാൻ ശ്രമിച്ചു.
“മോന്റെ സങ്കടം ഇനിയും തീർന്നില്ലേ.. എന്റെ മുടിയിഴകളിൽ പതുക്കെ തലോടി കൊണ്ട് അയാൾ ചോദിച്ചു… “എനിക്കൊന്നുമില്ലച്ചോ.. ഒന്നുമില്ല..ആരോടും പരാതിയോ പരിഭവമോ ഇല്ല.. ദേഷ്യവും ഇല്ല..
അച്ചനെ നോക്കി
മനസ്സിൽ നിഴലിച്ചു നിന്ന സങ്കടത്തെ ഉള്ളിൽ ഒതുക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. സമയം പിന്നെയും അകന്നുമാറി.. അൽപനേരം അച്ചനൊപ്പം അച്ചന്റെ കൈപിടിച്ചു ആ ഉദ്യാനത്തിനോട് ചേർന്നുള്ള മനോഹരമായ നടപ്പാതയിലൂടെ.. അലപനേരം പിന്നെയും നടന്നു.. അങ്ങേയറ്റത്തെ പൂത്തുനിൽക്കുന്ന ചെമ്പകപ്പൂമരം ലക്ഷ്യമിട്ട പോലെ…
അച്ഛൻറെ കൈപിടിച്ച് ആ കരുത്തറ്റ ശരീരത്തിൽ മുട്ടിയുരുമ്മി കൊണ്ട്..
നീലാകാശം കുങ്കുമ ചാർത്തണിഞ്ഞ നിറ സന്ധ്യയ്ക്ക് വഴിമാറിയ സുന്ദര സായാഹ്നം.. അതെ.., പള്ളിമേടയിൽ നിന്നും പള്ളിവക ഓർഫനേജിൻറെ വൻമതിൽ കടന്ന് മുന്നോട്ട് നടക്കുമ്പോഴും എൻറെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.. മിഴികളിലെ കണ്ണുനീരിൻറെ നനവ് അതപ്പോഴും വിട്ടുമാറിയിട്ടുമില്ല…