വേനൽപ്പൂവ്… 🥀 [നിലാ മിഴി]

Posted by

 

“ആഹാ.. മോനെന്താ പതിവില്ലാതെ ഈ വഴിക്കൊക്കെ അതും ഈ നേരത്ത്…”

 

പള്ളി മേടയിൽ നിന്നും മുറ്റത്തേക്കിറങ്ങി തുടങ്ങവേ പടിവാതിൽക്കൽ നിൽക്കുന്ന എന്നെ നോക്കി ജോസഫച്ചന്റെ ചോദ്യം…

 

“ഹേയ്… ഒന്നുമില്ലച്ചോ… ചുമ്മാവന്നതാ ഇനി ചിലപ്പോൾ നാളെ കഴിഞ്ഞാൽ എനിക്ക് ഇതുവഴി വരാൻ കഴിഞ്ഞില്ലെങ്കിലോ…”

 

പറഞ്ഞു തീരുമ്പോഴേക്കും എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞുതുടങ്ങിയിരുന്നു… ചുണ്ടുകൾ വല്ലാതെ വിറ പൂണ്ടിരുന്നു…

 

“ആഹാ.. മോൻ എന്താ അങ്ങനെ പറഞ്ഞത്.. അതിനുമാത്രം ഒത്തിരി ദൂരെക്കൊന്നുമല്ലല്ലോ മോൻ പോകുന്നത്… കാണണമെന്ന് തോന്നുമ്പോഴൊക്കെ വരാം…”

 

എന്നെ സമാധാനിപ്പിക്കാൻ എന്നപോലെ ചെറു മന്ദഹാസത്തോടെ അച്ചൻ പറഞ്ഞു…

ഞാൻ ഒരു നിമിഷം കണ്ണിൽ നിന്ന് ഊർന്നിറങ്ങിയ കണ്ണുനീർ തുള്ളികളെ തുടച്ചു നീക്കാൻ ശ്രമിച്ചു കൊണ്ട് അച്ചനെ നോക്കി പുഞ്ചിരിച്ചു..

 

“ഒത്തിരി ദൂരെ ഒന്നുമല്ല.. എങ്കിലും…

 

എന്റെ വാക്കുകൾ വല്ലാതെ ഇടറിയിരുന്നു… എങ്കിലും ഞാൻ അച്ചനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. പതിയെ മിഴികൾ തുടച്ചുകൊണ്ട് അച്ചനടുത്തേക്ക് ചേർന്നുനിന്നു…

 

മധു മന്ദഹാസത്തോടെ ഒരു ആശ്വാസമെന്നോണം അയാളുടെ കൈത്തലം പതിയെ എന്റെ കവിളിണകളിൽ തലോടി.. ആ നീണ്ട വിരലുകൾ എന്റെ മുടിയിഴകളിൽ വിരൽ കോർത്തു…

 

” മോൻ ഒന്നുകൊണ്ടും വിഷമിക്കേണ്ട… സണ്ണിച്ചനെ എനിക്ക് നന്നായറിയാം.. നല്ലവനാണ് അവൻ.. മോനെ പൊന്നുപോലെ നോക്കും.. മോനവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല…ഈ കാണുന്ന വിഷമം ഒന്നും രണ്ടാഴ്ച കഴിയുമ്പോൾ അങ്ങ് മാറിക്കൊള്ളും അത്രയ്ക്ക് സ്നേഹമുള്ളവരാ സണ്ണിയും കുടുംബവും..”

 

എൻറെ മുടിയിഴകളിൽ വിരൽ കോർത്ത് കൊണ്ട് എന്നെ തന്റെ ശരീരത്തോടടുക്കി പിടിക്കുകയായിരുന്നു അച്ചൻ.. പിന്നെ പതിയെ എന്നെയും കൊണ്ട്പള്ളിമേടയിലെ ഉദ്യാനത്തിലേക്ക് നടന്നുനീങ്ങി… ഞാൻ ഒന്നും മിണ്ടിയില്ല…

Leave a Reply

Your email address will not be published. Required fields are marked *