” നീ.. കൂടി പോയാൽ എനിക്ക് ആരാ ഒരു കൂട്ട്.. പിള്ള സാറിന്റെ കണക്കു പുസ്തകത്തിലെ മനസ്സിലാകാത്ത ഭാഗങ്ങൾ എനിക്ക് ആര് പറഞ്ഞു തരും… പി. ടി പിരിയഡ് ഞാൻ ആർക്കൊപ്പം കൂട്ടുകൂടും…
എണ്ണിയെണ്ണിയുള്ള അജുവിന്റെ ചോദ്യം… എന്റെ മിഴികൾ വല്ലാതെ നിറഞ്ഞുപോയി.. ഞാൻ അവന്റെ കണ്ണുകളിലേക്കു നോക്കി… ഒന്നും മിണ്ടാതെ..
ഒരു നിമിഷം… അവന്റെ കവിളിൽ പതിയെ തലോടിക്കൊണ്ട്… നിറകണ്ണുകൾ കൈത്തലത്താൽ അമർത്തിതുടച്ചുകൊണ്ട് ഞാൻ വീണ്ടും തിരിഞ്ഞുനടന്നു…
അതെ… അജു മാത്രമല്ല… നാളെതൊട്ട് ചിലപ്പോൾ ഞാനും തനിച്ചാകും… പള്ളിക്കൂടത്തിൽ എന്റെ കൈപിടിച്ചു നടന്ന ഉറ്റ ചങ്ങാതി., അജു…പള്ളിമേടയിലെ ജോസഫ് അച്ചൻ… കുന്നോളം സ്നേഹം എനിക്ക് വാരിക്കോരി തന്ന ഓർഫനേജിലെ എന്റെ സിസ്റ്റർമാർ.. എല്ലാം … എല്ലാം നാളെ മുതൽ എനിക്ക് അന്യമാവുകയാണ്…
ചിന്തിച്ചുതുടങ്ങവേ ഞാൻ പോലും അറിയാതെ എന്റെമിഴികൾ നിറയുകയാണ്.. ചുറ്റുമുള്ളതൊന്നും കാണാൻ കഴിയാത്ത അവസ്ഥ…
മിഴികൾക്കൊപ്പം മനസ്സും വിങ്ങിപൊട്ടുന്ന പോലെ…
🦋🦋🦋
വളവുകളും തിരിവുകളും കടന്ന്.., വാകമരങ്ങൾ പൂത്തുലഞ്ഞുനിൽക്കുന്ന വഴിത്താരകളും ഇടവഴികളും താണ്ടി.., ഞാൻ പള്ളിമേട യിലേക്കുള്ള കൂറ്റൻ ഗേറ്റ് തള്ളിത്തുറന്ന് അകത്തു കടന്നു…
” ജിയോ മോനെ.., മോനിതെന്ത് പറ്റി., മുഖം ആകെ വല്ലാതിരിക്കുന്നു.. കരഞ്ഞു കലങ്ങിയ പോലുണ്ടല്ലോ… എന്താ എന്തു പറ്റി മോനേ…”
പള്ളിമേടയിൽ പൂത്തു നിന്നിരുന്ന കുറ്റിച്ചെടികളെ നട്ടുനനച്ചു കൊണ്ടിരിക്കവെ കുര്യൻ അങ്കിളിന്റെ ചോദ്യം…
തോട്ടത്തിലെ പണിക്കാരനാണ് കുര്യൻ എന്ന നാല്പത്തിയഞ്ചുകാരൻ.
“ഹേയ് ഒന്നുമില്ലങ്കിളേ… എനിക്കൊന്നുമില്ല… കണ്ണീരിൽ കുതിർന്ന മിഴികൾ കൈവെള്ള കൊണ്ട് പതിയെ തുടച്ചുകൊണ്ട് ഞാൻ അയാൾക്കു നേരെ മുഖമുയർത്തി… പതിയെ പുഞ്ചിരിക്കാൻ ശ്രമിച്ചു… പിന്നെ വീണ്ടും അകത്തേക്ക്..