അന്നൊക്കെ എനിക്ക് ഭയമായിരുന്നു… എന്തെന്നില്ലാത്ത ഭയം…
പള്ളിയിലെ അച്ചനെ ഓർത്തു.. ആരുമില്ലാത്ത എന്നെ വളർത്തി വലുതാക്കിയ സിസ്റ്റർമാരെ ഓർത്ത്… ആരേലും എന്തേലും അറിഞ്ഞാൽ അതോടെ തീർന്നില്ലേ എല്ലാം.., എന്നുള്ള പേടി.. അതുകൊണ്ടു തന്നെയാവാം അച്ചായന്റെ ആഗ്രഹത്തിന് ഞാനെന്നും ഒരു തടസ്സം നിന്നതും..
ബെന്നിച്ചൻ…
ആളൊരു പാവമാണ്.. സ്നേഹമുള്ളവൻ…
എന്റെ ഓർമ്മവച്ചകാലം മുതൽ ഞാൻ കണ്ടുവരുന്നതാണ് ബെന്നിച്ചനെ..
ഓർഫനേജിലെ കാര്യക്കാരൻ ചാക്കോചേട്ടന്റെ ഒരേ ഒരു മകൻ.. ചെറുപ്പം മുതൽക്കേ അമ്മച്ചി മരിച്ചത് കൊണ്ടാവാം ചാക്കോച്ചന്റെ മകനെ സ്വന്തം മകനെ പോലെയാണ് ഓർഫനേജിലെ സിസ്റ്റർമാർ കണ്ടിരുന്നത്.. ബെന്നിച്ചനെ നോക്കി വളർത്തി വലുതാക്കിയതും അവർതന്നെ…
പത്താം ക്ലാസ്സുവരെ പള്ളിവക സ്കൂളിൽ പഠനം, അത് കഴിഞ്ഞു പട്ടണത്തിലെ ഏതോ ഒരു പ്രൈവറ്റ് കോളജിലും…
പിന്നെ തിരിച്ചു വന്നപ്പോ ഓർഫനേജിലെ ഡ്രൈവർ ആയി ജോലിനോക്കാനായിരുന്നു ബെന്നിച്ചന്റെ തീരുമാനം…
കാണാൻ തരക്കേടില്ലാത്ത ചെറുപ്പക്കാരൻ,
ഇരുപത്തിയെട്ടിനോടടുത്ത പ്രായം.. വട്ടമുഖം, നല്ല പൗരുഷം തോന്നിക്കുന്ന ആണൊരുത്തൻ തന്നെ.. എന്നു വേണമെങ്കിൽ പറയാം..
ജിമ്മിൽ പോയി ഉറച്ചപോലെ നല്ല ഒത്ത ശരീരം.. ഉയരത്തിനൊത്ത തടി, വെളുത്ത നല്ല സ്വർണ്ണഗോതമ്പിന്റെ നിറമാണ്.. കട്ടി മീശ.. അതെപ്പൊഴും അല്പം പിരിച്ചുവച്ചിരിക്കുന്നത് കാണാം.. ട്രിം ചെയ്ത് നിർത്തിയിരിക്കുന്ന കുറ്റി താടി, ബലിഷ്‌ഠമായ കൈത്തണ്ടയിലും വിരിമാരിലും മാത്രമല്ല.. മുതുകിലും തുടയിലുമെല്ലാം രോമങ്ങളാണ്.. നല്ല കറുത്ത് നീണ്ട കാടൻ രോമങ്ങൾ..
കട്ടിമീശയ്ക്കു താഴെയുള്ള സാദാ പുഞ്ചിരിവിടർത്തിനിൽകുന്ന ചുവന്ന ചുണ്ടിഴകളും ബെന്നിച്ചന്റെ പ്രത്യേകതകളിൽ ഒന്നുതന്നെ…