ശ്രീയുടെ ആമി [ഏകലവ്യൻ]

Posted by

അത് കേട്ട് അവളവനെ നോക്കിയതേ ഉള്ളു. അപ്പോൾ തന്നെ റിതിൻ അവളെ പിടിച്ച് വീണ്ടും ചുണ്ടുകൾ വായിലാക്കി ചപ്പി. അവളവന്റെ കഴുത്തിലൂടെ കയ്യിട്ട് പുണർന്നു പിടിച്ചു പോയി. ശ്വാസമെടുക്കാൻ ഗ്യാപ് കിട്ടാതെ ചുംബനം നീണ്ടു പോയപ്പോൾ റിതിന്റെ ഫോണിൽ ടീം മേറ്റ്സിന്റെ കാൾ വന്ന് ഇരുവരും വേർപെട്ടു. അവൾ ചുണ്ടിൽ വിരൽ വച്ച് വെപ്രാളത്തോടെ റിതിന്റെ ഉമിനീർ തുടച്ചു.

“ഫുഡ്‌ കഴിക്കാൻ സമയമായി..”

അവനവളോട് മന്ത്രിച്ചു. ശേഷം ഇരുവരും എഴുന്നേറ്റ് പന്തികേടില്ലാതെ പുറത്തിറങ്ങി മുഖം കഴുകി ഫ്രഷായി എല്ലാരുടെ കൂടെയും ഫുഡ്‌ കഴിച്ചു. ശേഷം ബോസ്സുമായി ഒരു മീറ്റിംഗ് നടന്നു. അതിൽ പറഞ്ഞതൊന്നും ലഹരിയുടെ ചൂടിൽ ആമി കേട്ടില്ല. ഇതുവരെ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ നടന്ന അനുഭവ പടവിലായിരുന്നു അവൾ. ശേഷം എല്ലാവരുടെയും കൂടെ കാറിൽ വീട്ടിലേക്ക് തിരിച്ചു. റിതിൻ അവന്റെ സ്ഥലത്ത് ഇറങ്ങുന്നതിനുമുൻപ് മെസ്സേജ് അയക്കാം എന്ന് ആമിയോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അവൾ തലയാട്ടി. ശേഷം എല്ലാവരും കമ്പനി കാറിൽ അവരവരുടെ വീട്ടിലെത്തി.

വീട്ടുകാരുടെ മുന്നിൽ അധികം തല കൊടുക്കാതെ ആമി ഫ്രഷാവനായി ബാത്‌റൂമിൽ കയറി. വെള്ള പാന്റീസിൽ നന്നായി നനവ് ഒട്ടിപിടിച്ചിരുന്നു. കാമുകനായ ശ്രീക്ക് വേണ്ടിയല്ലാതെ മറ്റൊരാൾക്ക്‌ വേണ്ടി ആദ്യമായി സ്നേഹദ്രവം..!

അതവളുടെ മനസ്സിൽ എവിടെയോ തറച്ചു നിൽക്കുന്നത് പോലെയൊരു ഫീൽ. ശ്രീയുടെ മുഖം ഓർമ വന്നപ്പോൾ ചെയ്ത കാര്യങ്ങൾ വച്ച് കുറ്റബോധത്തിനൊപ്പം എന്തോ ഒരു ലഹരി ഉള്ളിൽ നിറയുന്നത് പോലെ തോന്നി. ഫ്രഷായി വന്ന് ഫോണെടുത്ത് കട്ടിലിലേക്ക് കുതിച്ചപ്പോൾ ആദ്യം റിതിന്റെ മെസ്സേജ് ഉണ്ടോ എന്നാണവൾ നോക്കിയത്. പക്ഷെ ഇല്ലായിരുന്നു. ശ്രീയുടെ പത്തിരുപതു മെസ്സേജും കുറേ കോളുകളും. അത് കണ്ടവൾക്ക് പുഞ്ചിരി വന്നു. അന്ന് താൻ ഒരു നൂറു വട്ടം വിളിച്ചിട്ടും മെസ്സേജ് അയച്ചിട്ടും മൈൻഡ് ചെയ്യാത്തവൻ ഇന്ന് എന്നെ തേടി ഇറങ്ങിയിരിക്കുന്നു. അപ്പോഴാണ് റിതിൻ പറഞ്ഞതിന്റെ അർത്ഥം അവൾക്ക്‌ മനസിലായത് പോലെ തോന്നിയത്.

Leave a Reply

Your email address will not be published. Required fields are marked *