ശ്രീയുടെ ആമി [ഏകലവ്യൻ]

Posted by

റിതിന്റെ തീരുമാന പ്രകാരം മീറ്റിംഗ് നടന്നു. അന്ന് മീറ്റിംഗ് കഴിഞ്ഞപ്പോഴും ആമി പുറത്തിറങ്ങാതെ തഞ്ചി നിന്നു. റിതിൻ ലാപ്ടോപ് നോക്കി ഇരിക്കുകയാണ്.

“അതേയ്.. അടുപ്പം തോന്നിയാലോ എന്ന് വച്ച് ഇന്ന് നല്ല മൈൻഡ് ആണല്ലോ..”

അവൾ ചോദിച്ചു.

“എന്തെ…? നീയല്ലേ പറഞ്ഞത് മിണ്ടണമെന്ന്.”

“ഓ ശെരി തന്നെ.. അത് കൊണ്ടാണോ ഇന്ന് ഇത്ര മിണ്ടിയത്?”

“അല്ല..”

“പിന്നെ??”

“അടുപ്പമാകാമെന്ന് കരുതി..”

“ഒരു പ്രാന്തൻ ആണല്ലേ..?”

“ആര്..?”

“യു..”

“ഹ ഹ യെസ്…!

“മ്മ്.. ഞാൻ പോകുവാ..”

“ഓക്കേ..”

കേബിനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ആമിയുടെ മനസ്സിൽ ചെറിയ സന്തോഷം ഉടലെടുത്തു. അതെ സന്തോഷം അവൾ ശ്രീയോടും പുലർത്തി. അവന് അശ്ചര്യമായി. പക്ഷെ അതിന്റെ കാരണമൊന്നും ശ്രീ അറിഞ്ഞില്ല. പിന്നീടുള്ള ദിവസങ്ങളിൽ ആമിയുടെയും റിതിന്റെയും സംസാര ഇടപെഴലുകളും കൂടി. അവന്റെ സംസാര ശൈലിയും ഹ്യൂമർ സെൻസും അവൾക്ക് നന്നായി ഇഷ്ടപ്പെട്ടു. ഓപ്പൺ കേബിനിൽ വച്ചുള്ള അവരുടെ സംസാരങ്ങൾ ശ്രീ ശ്രദ്ധിക്കാൻ തുടങ്ങി. ദൈർഘ്യം കുറവാണെങ്കിലും ഇടയ്ക്കിടെ വന്നു മിണ്ടുന്നുണ്ട്. ശ്രീക്ക് ചെറിയൊരു അസ്വസ്ഥത തോന്നുന്നുവെങ്കിലും പ്രൊജക്റ്റ്‌ ടീം ആണല്ലോ എന്നോർത്ത് അവൻ അതത്ര കാര്യമാക്കിയില്ല. പിന്നെ വർക്ക്‌ പ്രെഷർ ഉള്ളത് കൊണ്ട് കൂടുതൽ സമയം അതിനു കൊടുക്കാനും കഴിയില്ല.

പിന്നീടുള്ള ദിവസങ്ങളിൽ റിതിനുമായി സംസാരിക്കാൻ മീറ്റിംഗ് കഴിഞ്ഞ് തഞ്ചി നിൽക്കേണ്ട ആവിശ്യമുണ്ടായില്ല അവൾക്ക്. എല്ലാവരും ഇറങ്ങുന്നത് വരെ ആമിയവിടെ ചെയറിൽ തന്നെ ഇരുന്നു. റിതിനോട് സംസാരിക്കുന്ന ദിവസങ്ങളിൽ എല്ലാം നല്ല സന്തോഷമായിരുന്നു അവൾക്ക്. ശ്രീക്ക് പല പല ചിന്തകളും മനസ്സിൽ കടന്നു കൂടി. ഒരു ദിവസം വൈകുന്നേരം ശ്രീയും ആമിയും വീട്ടിലേക്ക് മടങ്ങുമ്പോൾ റിതിന്റെ കാര്യങ്ങൾ എന്തെങ്കിലും ആമിയോട് ചോദിക്കാമെന്ന് അവൻ വിചാരിച്ചു. കാരണം അന്നവന് വലിയ ജാഡ ആണെന്ന് പറഞ്ഞവൾ ഇപ്പോ അധിക സമയവും പ്രോജെക്ടിന്റെ ആവിശ്യമാണെങ്കിൽ കൂടിയും അവന്റെ കൂടെയാണ്.

Leave a Reply

Your email address will not be published. Required fields are marked *