കാമാനുരാഗം [സ്പൾബർ]

Posted by

ഒരു വളപ്പിലുള്ള രണ്ട് വീടുകളിലാണ് താമസമെങ്കിലും അവർ ഒരു കുടുംബം പോലെ കഴിഞ്ഞു.

സുധീഷിൻ്റെയും, അനിയത്തി കീർത്തിയുടെയും കല്യാണം ഒരേ ദിവസമായിരുന്നു. കീർത്തി പ്രേമിച്ചാണ് രാജീവിനെ സ്വന്തമാക്കിയത്. വിവാഹത്തിന് വലിയ താൽപര്യമൊന്നും കാണിക്കാത്ത സുധീഷിനെ വീട്ടുകാർ നിർബന്ധിച്ചാണ് സമ്മതിപ്പിച്ചത്. ചെറുപ്പം മുതലേ അവന് പുസ്തകങ്ങളോടായിരുന്നു പ്രിയം ഇപ്പോൾ അവൻ്റെ ജോലിയോടും.

എങ്കിലും നിഷയെ പെണ്ണുകാണാൻ പോയി , മടങ്ങിപ്പോരുമ്പോൾ, അവളെ ഇപ്പോൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാൻ അവൻ കൊതിച്ചു. അത്രക്ക് മാദക സുന്ദരിയായിരുന്നു നിഷ. വലിയ സുന്ദരനല്ലെങ്കിലും കാണാൻ തരക്കേടില്ലാത്ത സുധീഷിനെ വിവാഹം കഴിക്കാൻ നിഷ സമ്മതം മൂളിയത് – അവൻ്റെ ജോലിയും ശമ്പളവുമായിരുന്നു. വലിയ കമ്പനിയിലെ എഞ്ചിനീയറായ സുധീഷിന് , ഫാമിലിയെ ഖത്തറിലേക്ക് കൊണ്ടുവരാനുള്ള എല്ലാ സൗകര്യവും കമ്പനി ചെയ്ത് കൊടുക്കും. താമസിക്കാൻ ആഡംബര ഫ്ലാറ്റും, വിസയും, ടിക്കറ്റും എല്ലാം കമ്പനി കൊടുക്കും. ഇതൊരാകർഷണമായി നിഷക്ക് തോന്നി. എല്ലാ സ്വാതന്ത്രവുള്ള ഒരു വിദേശ രാജ്യത്ത് ജീവിക്കുക എന്നത് നിഷയുടെ ഒരാഗ്രഹമാണ്. ഖത്തറൊരു ഇസ്ലാമിക രാജ്യമാണെങ്കിലും അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ അവിടെയുണ്ടെന്ന് അവൾക്കറിയാം.

സുധീഷിൻ്റെ അച്ചൻ പത്ത് വർഷം മുൻപ് മരിച്ചു. നിഷയെപെണ്ണ് കാണാൻ പോയത്,
സുധീഷും, അമ്മയും, കീർത്തിയും പിന്നെ…
സനൂപും, അവൻ്റെ അച്ചനുമമ്മയുമാണ്.
പോയഎല്ലാവർക്കും നിഷയെ ഇഷ്ടപ്പെട്ടു.

പക്ഷേ അവളുടെ കൂർത്ത നോട്ടം തുളഞ്ഞ് കയറിയത് സനൂപിൻ്റെ ഹൃദയത്തിലേക്കാണ്.
അതിസുന്ദരിയും, മാദകത്തിടമ്പുമായ ഇവളെ ഒരു ചേട്ടത്തിയമ്മയായി കാണാനൊന്നും തനിക്ക് കഴിയില്ലെന്ന് അവന് മനസിലായി.

സനൂപ് പഠിക്കാൻ അത്ര മിടുക്കനൊന്നുമല്ല. ഡിഗ്രി പൂർത്തിയാക്കിയിട്ടുണ്ടെന്ന് മാത്രം. ചെറിയ രാഷ്ട്രീയ പ്രവർത്തനവും, രണ്ട് വീട്ടിലേയും കാര്യങ്ങളും ഒക്കെ നോക്കി അങ്ങ് പോകുന്നു.
നിത്യമുള്ള വാണമടിയും, ഇടക്കുള്ള വെളളമടിയും ഉണ്ടെങ്കിലും അവൻ ഇതുവരെ കുടുംബത്തിന് പേര് ദോഷമൊന്നും കേൾപിച്ചിട്ടില്ല.
മുത്തഛൻ ഉണ്ടാക്കിയിട്ട പാടവും, പറമ്പുമെല്ലാം നോക്കി നടത്തുന്നത് അവനായതിനാൽ പൈസക്കും ബുദ്ധിമുട്ടില്ല. അവൻ്റെ അച്ചൻ റിട്ടയറർ മെൻ്റായി വീട്ടിൽ തന്നെയാണ്.
ചേട്ടൻമാരും, അളിയനും കിണഞ്ഞ് ശ്രമിച്ചിട്ടും വിദേശത്തേക്ക് പോകാൻ അവൻ കൂട്ടാക്കിയില്ല.
അവന് ഈ നാടും, ഇവിടുത്തെ ക്ലബ്ബും, ഓണാഘോഷവും ഒക്കെയാണ് താൽപര്യം. നാട്ടുകാർക്കും അവനെ വലിയ കാര്യമാണ്. എന്ത് സഹായത്തിനും അവൻ ഓടിയെത്തും.
നല്ല സുമുഖനും, ജിമ്മിൽ പോയി ഉണ്ടാക്കിയ കടഞ്ഞെടുത്ത ശരീരവുമുള്ള സനൂപിനെ ചുരുങ്ങിയത് ഒരു പത്ത് പെൺകുട്ടികളെങ്കിലും പ്രേമിക്കുന്നുണ്ട്. പക്ഷേ അവനാരെയും ഇത് വരെ പ്രേമിച്ചിട്ടില്ല. അവൻ്റെ പെൺ സങ്കൽപത്തിൻ്റെ അടുത്തെത്താൻ പോലും അവർക്കൊന്നുമായില്ല. എന്നാൽ തന്നെക്കാൾ രണ്ട് വയസിന് മൂത്ത നിഷയെ കണ്ടമാത്രയിൽ തന്നെ അവൻ മൂക്കും കുത്തി വീണു.
താൻ സങ്കൽപിച്ച എല്ലാം ഒത്തിണങ്ങിയ,
ഒന്നും കൂട്ടാനോ, കുറക്കാനോ ഇല്ലാത്ത ആ സൗന്ദര്യധാമത്തെ അവൻ പകച്ച് നോക്കി.
ഇവളെ കുറച്ച് മുൻപ് കാണാതിരുന്നത് വലിയ നഷ്ടമായിപ്പോയി. ഏതായാലും ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇവൾ ഇനി തൻ്റെ ചേട്ടത്തിയാണ്.

Leave a Reply

Your email address will not be published. Required fields are marked *