കാമാനുരാഗം [സ്പൾബർ]

Posted by

ചന്തക്കുന്ന് കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോയപ്പോൾ വലതു വശത്ത് മനോഹരമായ ഒരു മതിൽ.
ഗ്രാനേറ്റ് പതിച്ച മതിലിൽ സ്റ്റീലിൻ്റെ വലിയഅക്ഷരത്തിൽ എഴുതിയിരിക്കുന്നു.

‘ തേക്ക് മ്യൂസിയം’
ലോകത്തിലെത്തന്നെ ആദ്യത്തെ തേക്ക് മ്യൂസിയമാണ് ഇത്.

ഇനിയങ്ങോട്ട് വഴിക്കടവ് വരെ റോഡിൽ വലിയ തിരക്കില്ല. സനൂപ് ഇന്നോവ ക്രിസ്റ്റ കത്തിച്ചു വിട്ടു. വഴിക്കടവെത്തി അവൻ വണ്ടി ഒരു കടയുടെ മുൻപിൽ ഒതുക്കി. പുറത്തിറങ്ങി, മിനറൽ വാട്ടറിൻ്റെ നാലഞ്ച് ബോട്ടിലും, കുറച്ച് ലൈസും , മിഠായികളുമൊക്കെ വാങ്ങി. വണ്ടിക്കടുത്തെത്തിയപ്പോൾ നിഷ ഉറക്കമുണർന്ന് ചുറ്റും നോക്കുന്നു.

“ സനൂ… നമ്മൾ എവിടെ എത്തിയെടാ…”

“ വഴിക്കടവ് എത്തി… അതെങ്ങിനാ.. കയറിയപ്പോ തൊട്ട് ഉറക്കമല്ലേ… മതി ഉറങ്ങിയത്. ഇനി ചുരം തുടങ്ങുകയാ… കാഴ്ചയൊക്കെ കണ്ട് പതിയെ പോകാം..”

സനൂപ് വണ്ടിയിൽ കയറി സ്റ്റാർട്ടാക്കി. പിന്നെ നിഷയെ നോക്കി ചോദിച്ചു.

“ പോയാലോ…”

അവൾ ഒന്നും മിണ്ടാതെ അവൻ്റെ കണ്ണിലേക്ക് ആഴത്തിലൊന്ന് നോക്കി. ആ നോട്ടം നേരിടാനാവാതെ അവൻ ഗ്ലാസിലൂടെ മുന്നോട്ട് നോക്കി വണ്ടിയെടുത്തു.

“ സനൂ,… ഇനി കുറേ ദൂരമുണ്ടോടാ…”

“ ആ… കുറച്ച് ദൂരം കൂടി പോകാനുണ്ട്..
എന്തേ ഇരുന്ന്മടുത്തോ…”

അതിനുത്തരം പറയാതെ നിഷ അവനെ ആർത്തിയോടെയൊന്ന് നോക്കി.

വണ്ടി പതിയെ ചുരം കയറിത്തുടങ്ങി. റോഡിനിരുവശത്തുമുള്ള മനോഹരമായ കാഴ്ചകൾ കണ്ടാസ്വദിച്ച്, കളിതമാശകൾ പറഞ്ഞ്, ഓരോന്നെടുത്ത് കൊറിച്ച് കൊണ്ട് അവർ യാത്ര തുടർന്നു.
കു
റേ ദൂരം ചുരം കയറി വന്നപ്പോൾ റോഡിന് കുറുകെ ഉയരത്തിൽ സ്ഥാപിച്ച ഒരു ബോർഡ്.
‘ Welcome to tamilnadu.’

ബോർഡിൻ്റെ അടിയിലൂടെ ഇന്നോവ ക്രിസ്റ്റമെല്ലെ തമിഴ് മണ്ണിലേക്ക് കയറി.
കുറച്ച് മുന്നോട്ട് പോയപ്പോൾ വാഹനങ്ങൾ നിര നിരയായി നിർത്തിയിട്ടിരിക്കുന്നു.
ടോൾ ബൂത്താണ്. കുറച്ച് സമയം കാത്തിരുന്ന് തൻ്റെ ഊഴം വന്നപ്പോൾ ടോളടച്ച് സനൂപ് വണ്ടിയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *