ആരതി കല്യാണം 4 [അഭിമന്യു]

Posted by

 

 

 

ഏകദേശം ഒരു മുക്കാമണികുറിനുശേഷം ആരതിടേ ടീമിന്റെ പേര് വിളിച്ചു… ആരതി ഒറ്റക്ക് ഗ്രൂപ്പ്‌ ഡാൻസ് കളിക്കും എന്ന് കരുതിയിരുന്നയെനിക് തെറ്റി, കൂടെ വേറെ ആരൊക്കെയോ ഉണ്ടായിരുന്നു…!

 

 

 

സ്റ്റേജിലേക്ക് കേറിയ ആരതിയെ കണ്ട് എല്ലാവരും വായും പൊളിച്ചുനിന്നു… ഒരു ബ്ലാക്ക് ഷോർട് ക്രോപ് ടോപ്പും ജീൻസ് പാന്റുമാണ് അവരുടെയെല്ലാം വേഷം… പൊക്കിളും കാണിച്ചോള്ള അവളുടെയാ ആട്ടം എനിക്കങ്ങ് പിടിക്കുന്നില്ല…! അശ്ലീലം…! പലരും അവളെ നോട്ടംകൊണ്ട് കൊത്തിവലിക്കുമ്പോഴും എന്റെ കൂട്ടത്തിൽ ആദർശ് ഒഴികെ ബാക്കി ആരും അവളെ മൈൻഡ് പോലും ചെയ്തില്ല… അപ്പോഴെല്ലാം ആരതി സ്റ്റേജിൽ ആടി തിമിർക്കുന്നുണ്ട്…! എനിക്കതങ്ങു സഹിക്കണില്ല…! ഞാൻ അവന്മാരെ വിളിച്ഛ് കുറച്ചുമാറി നിന്നു എന്നിട്ട് ഞാൻ കൂവുമ്പോ എല്ലാരും ഒരുമിച്ചിരുന്നു കൂവണം എന്നൊക്കെ പറഞ്ഞു സെറ്റാക്കി…!! പക്ഷെ ഞങ്ങളുമാത്രം കൂവിയിട്ട് ആര് കേൾക്കാനാന്നുള്ള സംശയം എനിക്കുണ്ടായിരുന്നെങ്കിലും ഞങ്ങള് തുടങ്ങിയ ബാക്കി എല്ലാരും ഒപ്പംകൂടും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു… കുറച്ച് ചീഞ്ഞ മൊട്ട കൂടിവെണായിരുന്നു…!!

 

 

 

അധികം ലേഗാകാതെ ആരതിടെ ഡാൻസ് പകുതി ആയതും ഞാൻ കൂവലിന് തുടക്കമിട്ടു…!! അപ്പോ തന്നെ അവന്മാരും എന്റെകൂടെ കൂടി, ഒപ്പം അവടെ കൂടി നിന്ന എല്ലാവരും അങ്ങ് കൂവിയതോടെ ഞാൻ ചെറുതായി ഒന്ന് ഞെട്ടാതിരുന്നില്ല… എനിക്കിത്രേം പിന്തുണയോ…? അതോ ഇവൾക്കിനി ഞാനല്ലാതെ വേറെയും ശത്രുകളുണ്ടോ…? സ്റ്റേജിലേക്ക് നോക്കുമ്പോ ആരതിടെ മുഖമെല്ലാം മാറിട്ടുണ്ട്, എന്നാലും ഡാൻസ് അവളുമാര് നിർത്തിയില്ല… പെട്ടന്നെന്തോ ഒന്ന് സ്റ്റേജിലേക്ക് വീഴുന്നത് കണ്ടു… എന്താത് ജൂസിന്റെ കുപ്പിയോ…? എന്നാലോയിച്ചു നിക്കുമ്പോഴാണ് വേറെയും എന്തൊക്കെയോ സ്റ്റേജിലേക്ക് എറിയുന്നത് കണ്ടത്…! ഭാഗ്യത്തിന് ആരും ഇതുവരെ കല്ലൊന്നും എറിഞ്ഞിട്ടില്ല, കുപ്പികളും പെന്നും പേപ്പറുമാത്രേ ഞാൻ കണ്ടോള്ളൂ… അവന്മാരെ നോക്കിയപ്പോ അവരും അതെല്ലാം കണ്ടു ഞെട്ടിത്തരിച്ചു നിൽക്കുന്നുണ്ട്… പിന്നെയും കൂവലും അതിന്റെ കൂടെ സ്റ്റേജിലേക്ക് ഓരോന്നെറിയലും തുടർന്നുകൊണ്ടിരുന്നത് കാരണം അധികം താമസിക്കാതെ അവർക്ക് ഡാൻസ് നിർത്തേണ്ടി വന്നു… സ്റ്റേജിൽ നിന്നിറങ്ങാതെ അവര് എല്ലാരേം ഒന്ന് സസൂഷ്മം വീക്ഷിച്ചു… അതിലൊരുത്തി ഞാൻ കൂവലിന് തുടക്കമിട്ടത് എന്തായാലും കണ്ടിട്ടുണ്ട്… അപ്പൊ ഞാൻ കാരണമാണ്  നാണംകെടേണ്ടി വന്നതെന്ന് ആരതി എന്തായാലും അറിയും…

Leave a Reply

Your email address will not be published. Required fields are marked *