ആദി : അതേ… അതുതന്നെയാ നല്ലത്…
അവരോട് സംസാരിക്കുന്നതിനിടെ സുഹൈലിനേ വിളിച്ചിട്ട് അമലിനെയും കൂട്ടി വരാൻ പറഞ്ഞു
അവർ വന്നതും ആദിയെ അവരുടെ കൂടെ വിട്ട് കൈയിലെ പൈസയും ഒപ്പിട്ട ചെക്ക് ലീഫും അവന്റെ കൈയിൽ കൊടുത്തു ഞാനും സുഹൈലും അമലും ഹോട്ടലിലേക്ക് തിരിച്ചു അവിടെ എത്തുമ്പോയേക്കും അവരോട് എങ്ങനെ കാര്യം പറയണം എന്ന് തീരുമാനിച്ചു അവിടെ ചെന്ന് ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് സോഫയിലേക്കിരുന്നു
ഇവിടെ വന്നിരിക്ക്
നാലുപേരും അനുസരണയോടെ എന്റെ മുന്നിൽ വന്ന് ബെഡിലേക്കിരുന്നു എന്റെ വാക്കുകൾക്കായി കാതോർത്തു
ഒരു പണി ചെയ്യണം
ചെയ്യാം…
എടുത്തുചാടി ചെയ്യാനല്ല കാത്തിരിക്കണം കാത്തിരുന്നു ചെയ്യണം
ശെരി…
ജാഫർ വല്ലിത്താന്റെ കെട്ടിയോൻ അവനാണ് ആള്
എല്ലാരും ഞെട്ടി എങ്കിലും വീണ്ടും ഒരേ സ്വരത്തിൽ “ശെരി” എന്ന് മറുപടി വന്നു
അവൻ നാട്ടിലെത്തിയാൽ ആദ്യം അവളുടെ ഡിവോസ് വാങ്ങണം അത് കഴിഞ്ഞ് അവനെ ആയുസൊടുങ്ങും വരെ കിടത്തണം
ശെരി…
അവനൊരു പെണ്ണുമായി ബന്ധമുണ്ട് അവൾ ആരാണെന്നു കണ്ടുപിടിക്കണം അവളെ ഒന്നും ചെയ്യരുത്
ശെരി…
അവളെ എപ്പോ പൊക്കണമെന്നും എവിടെ കൊണ്ടുവരണമെന്നും ഞാൻ പറയാം അതുവരെ ഒന്നും ചെയ്യരുത്
ശെരി…
ബാബയെയും മാമയെയും മേടത്തെയും ഒപ്പമുള്ളവരെയും കണ്ട് അവിടെനിന്നും ബൈക്കുമെടുത്തു യാത്ര തിരിച്ചു വരും വഴിയിൽ ഫോൺ ബെല്ലടിയുന്നത് കേട്ട് വണ്ടി നിർത്തി ഫോണെടുത്തു നോക്കി ലച്ചു… ആ പേര് കണ്ടതും അതുവരെ ഉള്ള മനസിന്റെ പിരിമുറുക്കം കുറഞ്ഞുചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു കാൾ എടുത്തു ഫോൺ ചെവിയോട് ചേർത്തു
ഹലോ…
ഞാനാ ലക്ഷ്മി… അറിയുമോ…
എന്താടീ ഇങ്ങനെ ചോദിക്കുന്നെ
പിനെങ്ങനെ ചോദിക്കണം
നീ ചൂടാവല്ലേ പെണ്ണേ…
മിണ്ടരുത്…
ശെരി മിണ്ടുന്നില്ല മഹാറാണി മൊഴിഞ്ഞാലും
ഇന്നലെ വരുന്നെന്നറിഞ്ഞ മുതൽ ഒന്ന് കാണാൻ എത്ര കൊതിയോടെ കാത്തിരിക്കുകയാണെന്നറിയുമോ