(ഒരു ദീർഘ ശ്വാസമെടുത്തു കണ്ണടച്ചുകൊണ്ട്) അവളെനിക്കാരുമല്ലെന്ന് എന്നെകൊണ്ട് പറയാൻ പറ്റില്ല… അവളും നീയും എനിക്കൊരുപോലെയാണ്… അറിയാതെ ഇഷ്ടപെട്ടുപോയി നിന്നെ ആദ്യം കണ്ടപ്പോ തോന്നിയ അതേ ഫീലാണ് അവളെ ആദ്യമായി കണ്ടപ്പൊഴും എനിക്ക് തോന്നിയത്…
അവളിനി വേണ്ടെന്നു ഞാൻ പറഞ്ഞാൽ നിങ്ങളനുസരിക്കുമോ…
ഞെട്ടികൊണ്ട് അവളെ നോക്കി നിസ്സഹായനായി നോക്കിനിൽക്കെ
പറ… ഇതുവരെ കഴിഞ്ഞത് മറക്കാനും ഇനി അവളോട് ഒരു ബന്ധവും പാടില്ലെന്ന് ഞാൻ പറഞ്ഞാൽ അനുസരിക്കുമോ എന്ന്…
മോളേ… അവളും നീയും എനിക്കൊരുപോലെയാണ് നിങ്ങളെ വേറെ വേറെ കാണാൻ എനിക്ക് പറ്റില്ല… എനിക്ക് അവളെ ഉപേക്ഷിക്കാൻ പറ്റില്ല…
ഞാനോ… അവളോ… ആര് വേണമെന്ന് ഇപ്പൊ തീരുമാനിക്കണം…
ഒന്നും മിണ്ടാതിരുന്ന എന്നെ നോക്കി
വാ തുറന്നു പറ… ഞാൻ വേണോ അവള് വേണോ…
(അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചുകൊണ്ടവളുടെ നെറുകയിൽ ഉമ്മവെച്ചു) എനിക്ക് നീയും അവളും വേണം
നെഞ്ചിൽ നിന്നും അടർന്നുമാറി ഒന്നും പറയാതെ അവളിറങ്ങി പുറത്തേക്ക് പോയതിന് പുറകെ ഞാനും ചെന്നു അവളുടെ മുറിക്ക് മുന്നിലെത്തിയതും എന്റെ നെഞ്ചിടിച്ചു
അവൾ അകത്തേക്ക് കയറി അകത്തുള്ള എല്ലാരേയും ഇറക്കി വിട്ടു വാതിലടച്ചു എന്ത് ചെയ്യണമെന്നറിയാതെ വരാന്തയുടെ അറ്റത്തെ ചില്ലിൽ ചാരി നിന്നു അവരിൽ ഒരാളെ നഷ്ടപെടുക എന്നത് തന്നെ എനിക്ക് ചിന്തിക്കാൻ പറ്റില്ല… എനിക്കറിയാം ലച്ചുവിന് അവളോടുള്ള ബന്ധം പ്രശ്നമല്ല പക്ഷേ അഫിയേ എനിക്ക് നഷ്ടമാവുമോ അല്ലെങ്കിൽ അഫിക്ക് വേണ്ടി ലെച്ചു എന്നെ വേണ്ടെന്നു വെക്കുമോ… രണ്ടായാലും ഇനി ഒരു തകർച്ചകൂടെ എന്നെകൊണ്ട് താങ്ങാൻ വയ്യ… ഇനി ലച്ചു പറഞ്ഞപോലെ അവളെ അഫി എങ്ങാനും എന്തേലും ചെയ്യുമോ…
ഭയം നിറഞ്ഞ മനസുമായി ഡോറിന് നേരെ നടന്നു ഡോറിൽ തട്ടി തുറക്കാൻ വൈകിയതും ഉറക്കെ തട്ടി