അവൾക്കു പുറകെ ഇറങ്ങിയ മെർലിനോടൊപ്പം പുറത്തേക്കിറങ്ങി
മെർലിൻ : താങ്ക്സ് ഇക്കാ…
എന്തിനാടീ…
മേഡത്തിന് പുതിയ ഐ ഫോൺ കൊണ്ടുകൊടുത്തില്ലേ
അതിനെന്തിനാ നീ താങ്ക്സ് പറയുന്നേ
(ഫോൺ പൊക്കിപിടിച്ചുകൊണ്ട്) മേടത്തിന്റെ ഐ ഫോൺ അതോണ്ടല്ലേ മേടമെനിക്ക് തന്നത്
അപ്പൊ നീയും ഹാപ്പി ആയല്ലോ തിരക്കിലൊന്നും വാങ്ങാത്തത് കൊണ്ട് നിനക്കൊന്നും കൊണ്ടുവന്നില്ലല്ലോ എന്ന് ഞാൻ വന്നന്ന് നിന്നെ കണ്ടപ്പോ ഓർത്തതാ പിനെ കരുതി തിരക്കൊന്നു കഴിയട്ടെ എന്നിട്ട് ഇവിടുന്ന് എന്തേലും വാങ്ങിത്തരാമെന്ന്
മെർലിൻ : അതെന്തായാലും വേണം…
ഓഹ് തന്നേക്കാം
അവളുടെ മുറിക്ക് പുറത്തെത്തിയ ഞങ്ങൾ അകത്തേക്ക് കയറിയതിനു പുറകെ അഫി മെർലിനെ നോക്കി അവളുടെ ബാഗിൽ നിന്നും അഞ്ഞൂറ് രൂപ എടുത്ത് മെർലിനു നേരെ നീട്ടി
അഫി : ടൈം കഴിഞ്ഞില്ലേ നീ അവരെ കൂട്ടി പോയിക്കോ
മെർലിൻ : ശെരി… (പൈസയും വാങ്ങി ചുണ്ടിന്റെ കോണിൽ ചെറു ചിരിയോടെ അവൾ പുറത്തേക്ക് പോയി)
പെട്ടന്ന് ഡോറടച്ചുവന്ന് അവളെനെ നോക്കി കൊണ്ട് കോളറിൽ കയറി പിടിച്ചു
ആരാടാ അത്
ഏത്…
അറിയില്ലേ നിനക്ക്… ആ പനിച്ചുകിടക്കുന്നതാരാണെന്ന്
ബി… ബിച്ചുവിന്റെ…ബിച്ചുവിന്റെ അമ്മ…
അത് നിങ്ങളെ ആരാണെന്നാ ചോദിച്ചേ…
അവളുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ എങ്ങോട്ട് നോക്കണം എന്ത് പറയണം എന്നറിയാതെ ഉയറുന്ന എന്റെ കളറിൽ പിടിച്ചു കുലുക്കികൊണ്ട്
മുഖത്ത് നോക്ക്…
മടിച്ച്…മടിച്ച്… മുഖത്തേക്ക് നോക്കി
പറ നിങ്ങളെ ആരാ… അവൾ…
അത്… അഫീ… മോളേ… പിനെ… (വാക്കുകൾ കിട്ടാതെ പരതി)
എനിക്കറിയണം എന്നെ റൂമിനു മുന്നിൽ കണ്ടപ്പോ നിങ്ങളെന്തിനാ പേടിച്ചതെന്ന്… എന്റെ പേരുകേട്ടപ്പോ അവരെന്തിനാ പേടിച്ചതെന്നു…ആരുമല്ലെന്ന് പറഞ്ഞാൽ പിനെ ഞാൻ ഒന്നും അവളെ പറ്റി ഒരിക്കലും ചോദിക്കില്ല നിങ്ങൾ പറയുന്നത് അപ്പാടെ ഞാൻ വിശ്വസിക്കും പക്ഷേ എനിക്കത് നിങ്ങളെ നാവിൽ നിന്ന് കേൾക്കണം…